മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് സുഷമ സ്വരാജ്; ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍

Chikku-Robert

ദില്ലി: ഒമാനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മരണത്തില്‍ ദുരൂഹത. കൊലപാതകത്തില്‍ ഭര്‍ത്താവിന് എന്തെങ്കിലും പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഒരു പാക്കിസ്താന്‍ സ്വദേശിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നിയമ തടസങ്ങളുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യത്തില്‍ ഇടപ്പെട്ടതു കൊണ്ട് എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് പറയുന്നുണ്ട്.

കൊലയ്ക്ക് പിന്നില്‍ മൂവര്‍ സംഘമാണെന്ന് സൂചനയുള്ളതായി ബന്ധുക്കള്‍ക്ക് ഒമാന്‍ പൊലീസിന് വിവരം ലഭിച്ചെന്നാണ് സൂചനകള്‍. ചിക്കുവിന്റെ നെഞ്ചിലും വയറ്റിലും പുറത്തുമായി ഏഴോളം കുത്തുകളുള്ളതായാണു വിവരം. ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്. ചിക്കുവിന്റെ സ്വര്‍ണാഭരണങ്ങളെല്ലാം മോഷ്ടിച്ചിട്ടുണ്ട്. സംഘമായി എത്തിയാണ് മോഷണവും കൊലപാതകവും നടത്തിയതെന്നും പോലീസ് പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെക്രട്ടേറിയറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ചിക്കുവിന്റെ മാതൃസഹോദരന്‍ ഷിബുവിന്റെ ഇടപെടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. നോര്‍ക്കയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. അതിനിടെ ചിക്കുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. ചിക്കുവിന്റെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റേയും റിപ്പോര്‍ട്ടുകള്‍ എംബസികളില്‍ സമര്‍പ്പിച്ചാലേ മൃതദേഹം വിട്ടുകിട്ടുകയുള്ളു. നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ ഒമാന്‍ രാജാവും ഇടപെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ചിക്കുവിന്റെ മരണവാര്‍ത്തയറിഞ്ഞ് ബോധരഹിതയായ അമ്മ സാബിയെ ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് കൊണ്ടുവന്നു. സലാല ബദര്‍ അല്‍ സമ ആശുപത്രിയിലെ നഴ്സായ ചിക്കു റോബര്‍ട്ട് കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റിലെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പള്ളി ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സന്‍ ഇതേ ആശുപത്രിയിലെ പി.ആര്‍.ഒ. ആണ്. കറുകുറ്റി അസീസി നഗര്‍ തെക്കന്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകളാണ് ചിക്കു. ചിക്കു ഗര്‍ഭിണിയായതോടെ പഴയ ഫ്‌ളാറ്റ് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പുതിയ ഫ്‌ളാറ്റിലേക്കു മാറിയത്.

ഫ്‌ളാറ്റിലെ എ.സിയുടെ കണ്ടന്‍സറിന്റെ മുകളില്‍ കയറി ജനല്‍പാളി ഇളക്കിമാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നതെന്നാണ് ഒമാനിലെ ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്. ലിന്‍സന്‍ ബുധനാഴ്ച രാത്രി 10.30 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ജോലിക്കു കയറേണ്ട 10 മണി കഴിഞ്ഞിട്ടും ചിക്കുവിനെ കാണാതിരുന്നതോടെ അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ലിന്‍സണോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ലിന്‍സന്‍ ഫോണ്‍ ചെയ്തെങ്കിലും എടുത്തില്ല. തുടര്‍ന്ന് ലിന്‍സന്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ ബെഡ്റൂമില്‍ കുത്തേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ചിക്കുവിനെയാണു കണ്ടത്.

Top