ഉത്തരകൊറിയയുടെ ആണവ പരീക്ഷണം ഭൂമി പിളര്‍ത്തും; അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കും; പതിനായിരങ്ങള്‍ കത്തിചാമ്പലാകും; ഭീതിയോടെ ചൈന

അമേരിക്കയെ വിറപ്പിക്കാന്‍ ഉത്തരകൊറിയ ആണവപരീക്ഷണം നടത്തുമെന്ന ഭീഷണിയില്‍ നടുങ്ങി ചൈന. ആണവ പരീക്ഷണത്തോടെ ഭൂമി പിളരുകയും ചൈന കൊറിയ അതിര്‍ത്തിയിലെ അഗ്നി പര്‍വ്വതം പൊട്ടിത്തെറിയ്ക്കുകയും ചെയ്യുമെന്ന മുന്നറിയിപ്പാണ് ചൈനയെ ആശങ്കയിലാക്കുന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ ലക്ഷങ്ങള്‍ മരണമടയും.

ആണവപരീക്ഷണം മൂലം ഭൂമിക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജപ്രവാഹമാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കുമെന്ന് കരുതപ്പെടുന്നത്. ഉത്തരകൊറിയ ആറാമത് ആണവ പരീക്ഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചൈനയെ കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്ന വാര്‍ത്ത കൂടി പുറത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചൈന ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്‌നിപര്‍വ്വതമായ മൗണ്ട് പേക്ടു പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്.

ഈ അഗ്‌നിപര്‍വ്വതത്തിന്റെ നൂറ് കിലോമീറ്റര്‍ പരിധിയില്‍ 16 ലക്ഷം മനുഷ്യര്‍ താമസിക്കുന്നുണ്ട്. വടക്കന്‍ കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രമായ പുന്‍ഗ്യീ രിയില്‍ നിന്നും വെറും 115130 കിലോമീറ്റര്‍ അകലെയാണ് ഈ അഗ്‌നിപര്‍വ്വതമുള്ളത്. ഉത്തരകൊറിയക്കാര്‍ക്ക് ചരിത്രപരമായി തന്നെ വലിയ പ്രാധാന്യമുള്ള പര്‍വ്വതമാണ് മൗണ്ട് പേക്ടു. ആദ്യ കൊറിയന്‍ രാജവംശത്തിന്റെ സ്ഥാപകനായ ഡാന്‍ഗുണിന്റെ ജന്മഗ്രാമം ഈ മലനിരകളിലാണെന്നാണ് കരുതപ്പെടുന്നത്.

Top