വാഷിങ്ടൺ : വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. വെടിവെയ്പ്പിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു. ശനിയാഴ്ച രാത്രി വാഷിംഗ്ടൺ ഹിൽട്ടണിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിവെയ്പ്പ് ഉണ്ടായത്. ആക്രമിയെ പിടികൂടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
ലോകം ഉറ്റുനോക്കിയ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ വെടിയുതിര്‍ത്ത അക്രമിയെ കാലിഫോര്‍ണിയയില്‍ നിന്നുള്ള അധ്യാപകനായി തിരിച്ചറിഞ്ഞു. ലോസ് ഏഞ്ചല്‍സ് സ്വദേശിയായ 31 വയസ്സുകാരന്‍ കോള്‍ തോമസ് അല്ലന്‍ ആണ് പിടിയിലായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ സുരക്ഷാ ചെക്ക്പോസ്റ്റ് ഭേദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുന്നിരുന്ന ബാള്‍റൂമിന് തൊട്ടടുത്തുവരെ എത്തിയ ഇയാളെ മിന്നല്‍ നീക്കത്തിലൂടെയാണ് സുരക്ഷാ സേന കീഴ്‌പ്പെടുത്തിയത്. അക്രമി വന്‍ ആയുധശേഖരവുമായാണ് വിരുന്ന് നടന്ന ഹോട്ടലിലെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഒരു ഷോട്ട്ഗണ്‍, ഹാന്‍ഡ്ഗണ്‍, കൂടാതെ ഒന്നിലധികം കത്തികള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു. അതീവ സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് ഇത്രയേറെ ആയുധങ്ങളുമായി ഒരാള്‍ക്ക് എങ്ങനെ ബാള്‍റൂം പ്രവേശന കവാടം വരെ എത്താന്‍ സാധിച്ചു എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
5 മുതൽ 8 തവണ വരെ വെടിയൊച്ച കേട്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നൂറുകണക്കിന് മാധ്യമപ്രവർത്തകരും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും വിരുന്നിൽ പങ്കെടുക്കാനെത്തിയിരുന്നു.കാലിഫോര്‍ണിയയില്‍ നിന്നുള്ള 31-കാരനായ കോള്‍ ടോമസ് അലന്‍ ആണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അക്രമി 45 മീറ്റര്‍ അകലെയാണ് വെടിയുതിര്‍ത്തതെന്നും അത്താഴ വിരുന്ന് നടന്ന ഹാളില്‍ നിന്നും ഏറെ അകലെയായിരുന്നുവെന്നും ട്രംപ് .
അക്രമിക്ക് ബാള്‍റൂമിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ലെങ്കിലും തൊട്ടടുത്തെത്തി വെടിയുതിര്‍ത്തത് ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിച്ചത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ വുള്‍ഫ് ബ്ലിറ്റ്സര്‍ പറഞ്ഞത്, തനിക്ക് ഏതാനും അടി മാത്രം അകലെ നിന്നാണ് അക്രമി ആറോളം തവണ നിറയൊഴിച്ചതെന്നാണ്. ചെവി തുളയ്ക്കുന്ന രീതിയിലുള്ള വലിയ വെടിയൊച്ചകളാണ് കേട്ടതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്റെ മേല്‍ ചാടിവീണ് തന്നെ സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.










