അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ്..

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് പോസിറ്റീവ്. ട്രംപ് മാത്രമല്ല, ഭാര്യ മെലാനിയ ട്രംപും കൊവിഡ് പോസിറ്റീവ് ആണ്. ട്വിറ്ററിലൂടെ ആണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കൊവിഡിനെ ലാഘവത്തോടെ കണ്ടതിന് ഏറെ വിമര്‍ശനങ്ങള്‍ കേട്ട ആളാണ് ട്രംപ്. താനും ഭാര്യയും കോവിഡ് പോസിറ്റീവാണെന്നും ക്വറന്‍റീനില്‍ പ്രവേശിച്ചു എന്നുമാണ് ട്രംപ് കുറിച്ചത്.

‘എനിക്കും മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഞങ്ങൾ ഒരുമിച്ച് ക്വറന്‍റീനിൽ പ്രവേശിക്കും. രോഗമുക്തി നേടാനുള്ള നടപടികളും ഉടന്‍ തന്നെ ആരംഭിക്കും. ഇതിനെ ഞങ്ങൾ ഒരുമിച്ച് അതിജീവിക്കും’ ട്രംപ് ട്വീറ്റ് ചെയ്തു.ട്രംപിന്‍റെ ഒരു അടുത്ത അനുയായിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ട്രംപും പരിശോധനയ്ക്ക് വിധേയനായത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തന്നെ ഐസലേഷനിൽ പ്രവേശിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പമാണ് പരിശോധനയും നടത്തിയത്.ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ തന്നെ ആയിരിക്കും ക്വാറന്റൈനില്‍ കഴിയുക. ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ക്കും തടസ്സമൊന്നും ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഫിസിഷ്യന്‍ വ്യക്തമാക്കിയിട്ടുണ്ട്.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ട്രംപ് കൊവിഡ് പോസിറ്റീവ് ആയത്. ഇത് തിരഞ്ഞെടുപ്പിനെ ഏത് തരത്തില്‍ ബാധിക്കും എന്നതും നിര്‍ണായകമായ ചോദ്യമാണ്. എന്തായാലും ട്രംപിന്റെ കാമ്പയിനുകളെ രോഗബാധ ബാധിക്കും എന്ന് ഉറപ്പാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top