ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയില്‍ പതിക്കുമ്പോള്‍ താരമാകുന്നത് മോദിയും ട്രംപും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവും പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ സ്വീകരണവും വലിയ വാര്‍ത്തയായി മാറുമ്പോള്‍ രണ്ടുപേരും തമ്മിലുള്ള സാമ്യതകള്‍ കണ്ടെത്തുകയാണ് മാധ്യമങ്ങള്‍. രണ്ടുപേര്‍ക്കുമുള്ള ഏറ്റവും വലിയ സാമ്യം ഇരുവരും തികഞ്ഞ സല്‍സ്വഭാവികളാണ് എന്നതാണ്. കുടിയില്ല, വലിയില്ല, മറ്റു ദുശ്ശീലങ്ങള്‍ ഒന്നുമില്ല ഇരുവര്‍ക്കും. രാഷ്ട്രീയത്തില്‍ സ്വയം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ കേന്ദ്ര സ്ഥാനത്തേക്ക് ഉയര്‍ന്നവരാണ് ഇരുവരും. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇന്നത്തെ മുഖം ട്രംപ് ആണെങ്കില്‍, ഇന്ത്യയില്‍ ബിജെപിയുടെ കേന്ദ്രബിന്ദുവാണ് നരേന്ദ്രമോഡി. സ്വന്തം രാജ്യത്തിന്റെ മഹത്വം പറയുന്നതാണ് ഇരുവരും തമ്മിലുള്ള മറ്റൊരു സാമ്യത.

Top