ട്രംപിനെതിരെ ലൈംഗീകാരോപണം: തന്റെ ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് ഹോളിവുഡ് നടന്റെ ട്വീറ്റ്

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെതിരെ ലൈംഗീക ആരോപണവുമായി ഹോളിവുഡ് നടന്‍ രംഗത്ത്. ട്രംപ് ഒരു പാര്‍ട്ടിയില്‍ വച്ച് തന്റെ ഭാര്യയെ ദുരുദ്ദശത്തോടെ സ്പര്‍ശിച്ചു എന്നാണ് നടന്‍ ബില്ലി ബാള്‍ഡ്വിന്‍ ആരോപിച്ചിരിക്കുന്നത്. 20 വര്‍ഷം മുമ്പ് നടന്ന ഒരു പാര്‍ട്ടിക്കിടെ ഭാര്യയെ ട്രംപ് ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മാന്‍ഹട്ടനിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. പാര്‍ട്ടിയില്‍ ട്രംപിനെ ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. എന്നിട്ടും പാര്‍ട്ടിക്ക് ട്രംപ് എത്തി. ഭാര്യയെ ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുക മാത്രമല്ല അദ്ദേഹത്തിന്റെ ഹെലികോപ്ടറില്‍ അറ്റ്ലാന്റ സിറ്റിയിലേക്ക് പോകാന്‍ ക്ഷണിക്കുകയും ചെയ്തതായി ബാള്‍ഡ്വിന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

ഡെമോക്രാറ്റിക് സെനറ്റര്‍ അല്‍ ഫ്രാങ്കെന് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവിഷയത്തില്‍ ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് ട്രംപ് ജൂനിയറിനെ ടാഗ് ചെയ്ത് ബില്ലിയുടെ ട്വീറ്റ്.

Top