ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു !!സമാധാനം അല്ലെങ്കിൽ ദുരന്തമെന്ന് ഇറാന് മുന്നറിയിപ്പുമായി ട്രംപ്.ചരിത്ര നടപടി; ശക്തിയിലൂടെ സമാധാനം ഉണ്ടാകട്ടെ’; ഇറാനെ ആക്രമിച്ച അമേരിക്കയെ പ്രശംസിച്ച് ബെഞ്ചമിന്‍ നെതന്യാഹു

വാഷിംഗ്ടൺ: ഇറാൻ്റെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ്ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിനോട് നെതന്യാഹു നന്ദി അറിയിച്ചു. വീഡിയോ സ്‌റ്റേറ്റ്‌മെന്റ് ആയാണ് പ്രതികരണം.

അഭിനന്ദനങ്ങള്‍ പ്രസിഡന്റ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാനുള്ള നിങ്ങളുടെ ധീകരമായ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. ഓപ്പറേഷന്‍ റൈസിങ് ലയണില്‍ ഇസ്രയേല്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്ന് രാത്രി നടത്തിയ നീക്കത്തിലൂടെ ഇതിനെല്ലാം അപ്പുറമുള്ള കാര്യമാണ് അമേരിക്ക ചെയ്തത്. ലോകത്തെ മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയാത്തത് അവര്‍ ചെയ്തു – അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂ​ഗർഭ ആണവ കേന്ദ്രമായ ഫൊർദോ തകർത്തെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നൽകി. ‘ഇത് തുടരാൻ കഴിയില്ല. ഒന്നുകിൽ സമാധാനം അല്ലെങ്കിൽ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാൾ ​​ഗുരുതരമായ ദുരന്തമായിരിക്കും ഇറാനെ’ന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങൾ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നൽകി. ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇറാൻ്റെ ആണവകേന്ദ്രങ്ങൾക്കെതിരെ നടന്ന ആക്രമണം ​ഗംഭീര വിജയമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ്റെ തന്ത്രപ്രധാനമായ ആണവ സമ്പുഷ്ടീകരണ സൗകര്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റിനെ ഭീഷണിപ്പെടുത്തുന്ന ഇറാൻ ഇപ്പോൾ സമാധാനത്തിന് വഴങ്ങണമെന്നും അവർ അതിന് തയ്യാറായില്ലെങ്കിൽ ഭാവിയിലെ ആക്രമണങ്ങൾ വളരെ വലുതും വളരെ എളുപ്പവുമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ ബാക്കിയുള്ള ലക്ഷ്യങ്ങൾ ഭേദിക്കാൻ അമേരിക്കയ്ക്ക് വേ​ഗത്തിലും കൃത്യതയിലും മികവോടെയും സാധിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഇറാൻ നിർമ്മിച്ച ഫൊർദോ, നദാൻസ്, ഇസ്ഫഹാൻ തുടങ്ങിയ വിനാശകരമായ ആണവ കേന്ദ്രങ്ങളുടെ പേര് അവർ അത് നിർമ്മിച്ച കാലം മുതൽ എല്ലാവരും കേൾക്കുന്നതാണ്. ലോകത്തിന് ഭീഷണിയായ ഇറാൻ്റെ ആണവ സമ്പുഷ്ടീകരണ ശേഷി ഇല്ലാതാക്കുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം’, ട്രംപ് വ്യക്തമാക്കി.

ബെഞ്ചമിൻ നെതന്യാഹുവിനെ അഭിനന്ദിച്ച ട്രംപ് ഇസ്രയേലിൻ്റെ ​ഗുരുതര ഭീഷണിയെ മായ്ക്കാൻ ഞങ്ങൾ ടീമായി പ്രവർ‌ത്തിച്ചുവെന്നും വ്യക്തമാക്കി. ഇറാൻ്റെ സൈനിക കമാൻഡർ ഖാസിം സുലൈമാനി ആയിരക്കണിക്കിന് ആളുകളെ കൊന്നെന്നും അതിനിയും ആവർത്തിക്കരുതെന്നും തുടരരുതെന്നും താൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

ആദ്യ ടേം പ്രസിഡൻ്റായിരിക്കെ ട്രംപിൻ്റെ ഉത്തരവ് പ്രകാരമായിരുന്നു ഇറാഖിൽ നടന്ന ഡ്രോൺ ആക്രമണത്തിലൂടെ ഇറാൻ റവല്യൂഷനറി ​ഗാർഡ്സ് കോർ‌പ്പിൻ്റെ ഓപ്പറേഷൻ വിഭാ​ഗമായ ഖുദ്സ് ഫോഴ്സിൻ്റെ മേധാവിയായിരുന്ന ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. പശ്ചിമേഷ്യയിൽ ഇറാൻ അനുകൂല സായുധ സംഘടനകളെ നിയന്ത്രിക്കുകയും അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന ചുമതല ഖാസിം സുലൈമാനിക്കായിരുന്നു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ അടുത്ത അനുയായി കൂടിയായിരുന്നു ഖാസിം സുലൈമാനി. സുലൈമാനിയുടെ വധത്തിന് പിന്നാലെ ഇറാഖിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു.

ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നിരുന്നു. ഫൊർ‌ദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെ അമേരിക്കൻ ബോംബർ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിക്കുന്നതിനായി പുറപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ഇതിന് പിന്നാലെ ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.

ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ, ആയുധങ്ങളെ ട്രംപ് നിഷേധിച്ചുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയെ സമാധാനത്തിലേക്ക് നയിക്കുന്ന നടപടിയെന്നും നെതന്യാഹു പറഞ്ഞു. ശക്തിയിലൂടെ സമാധാനം എന്ന് ട്രംപും ഞാനും എപ്പോഴും പറയാറുണ്ട്. ആദ്യം ശക്തികാണിക്കാനും പിന്നീട് സമാധാനത്തിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇന്ന് രാത്രി ട്രംപ് ഇന്ന് രാത്രി, പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ട്രംപ്, ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ഇസ്രയേലിലെ ജനങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു. അമേരിക്കയേയും ഇസ്രയേലിനേയും ഞങ്ങളുടെ അചഞ്ചലമായ സഖ്യത്തെയും തകര്‍ക്കാനാകാത്ത വിശ്വാസത്തെയും ദൈവം അനുഗ്രഹിക്കട്ടെ – നെതന്യാഹു പറഞ്ഞു.

ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചത്. അമേരിക്കയുടെ എല്ലാ വിമാനങ്ങളും ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു.

 

Top