പാകിസ്താനില്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെ തല്ലാമെന്ന് ഇസ്ലാമിക് കൗണ്‍സില്‍

muslim-women-in-ni

ഇസ്ലാമാബാദ്: ഗാര്‍ഹിക പീഡനത്തിന് വരെ അനുമതി നല്‍കിയിരിക്കുകയാണ് പാകിസ്താന്‍ ഇസ്ലാമിക് കൗണ്‍സില്‍. ഗാര്‍ഹിക പീഡനം കുറ്റകരമാണെന്ന് പറയുമ്പോള്‍ ഭാര്യമാര്‍ അനുസരണക്കേട് കാട്ടിയാല്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് അവരെ തല്ലാം. എന്നാല്‍, മൃദുവായി മാത്രമേ തല്ലാന്‍ പാടുള്ളൂവെന്നാണ് പറയുന്നത്.

തങ്ങളുടെ പുതിയ വനിതാ സംരക്ഷണ ബില്ലിലാണ് കൗണ്‍സില്‍ ഇത്തരമൊരു നിര്‍ദ്ദേശം വെച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം. സ്ത്രീകള്‍ക്കെതിരായ ശാരീരിക പീഡനത്തിന് അനുവാദം നല്‍കുന്ന ബില്ലില്‍ ശിരോവസ്ത്രം നിര്‍ബന്ധമാക്കുകയും അപരിചതരുമായി സഹകരിക്കുക, ഉച്ചത്തില്‍ സംസാരിക്കുക, സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കുക, ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ ആളുകള്‍ക്ക് പിന്തുണ നല്‍കുക എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സഹവിദ്യാഭ്യാസം, സൈനിക സേവനം, വനിതാ നഴ്സുമാര്‍് പുരഷന്‍മാരെ പരിചരിക്കല്‍, മോഡലിങ് എന്നിവയും സ്ത്രീകള്‍ക്ക് പാടില്ലെന്ന് ബില്ലില്‍ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗര്‍ഭധാരണത്തിന് 120 ദിവസങ്ങള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തിയാല്‍ അത് കൊലപാതകമായി കണക്കാക്കുമെന്ന് ബില്ലില്‍ പറയുന്നുണ്ട്. അതേസമയം മാതാപിതാക്കളുടെ അനുവാദം ഇല്ലാതെ വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളെ എതിര്‍ക്കുന്ന സിഐഐ യുടെ നിലപാനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ നിലിനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പാകിസ്താനില്‍ ഭരണഘടനാ പദവിയുള്ള സിഐഐക്ക് ഇസ്ലാം മതവുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ പാര്‍ലമെന്റിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അധികാരം ഉണ്ട്. സ്ത്രീകളെ അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന പഞ്ചാബ് പ്രൊട്ടക്ഷന്‍ ഓഫ് വിമണ്‍ എഗന്‍സ്റ്റ് വയലന്‍സ് ആക്ട് 2015 (പിപിഡബ്ല്യുഎ) ഇസ്ലാം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരസിച്ച ശേഷമാണ് പുതിയ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്. സ്ത്രീകളെ ഗാര്‍ഹിക ശാരീരിക-ലൈംഗിക പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് പഞ്ചാബ് അസംബ്ലി പിപിഡബ്ല്യുഎ 2015 പാസാക്കിയത്. പഞ്ചാബ് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് സിഐഐ.

Top