ഭാര്യയെ ക്രൂരമായി മര്‍ദിച്ചു; നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചു; ഭര്‍ത്താവ് പിടിയില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ചതിന് ശേഷം നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. 45 കാരനായ മഹേന്ദ്ര മാളവ്യയെന്നയാളാണ് പിടിയിലായത്.

ഭര്‍ത്താവ് ശാരീരികമായി പീഡിപ്പിക്കുകയും നിസാരമായ തര്‍ക്കത്തിനിടെ തന്നെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് യുവതിയുടെ പരാതി. യുവതിയെ ഇയാള്‍ ഉപദ്രവിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിസാര കാര്യങ്ങളുടെ പേരില്‍ ഭര്‍ത്താവ് തന്നെ എപ്പോഴും ആക്രമിക്കാറുണ്ടായിരുന്നെന്നു ഒരുതവണ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെന്നും യുവതി പറയുന്നു. ആത്മാഭിമാനം ഭയന്നാണ് പലപ്പോഴും പൊലീസില്‍ പരാതി നല്‍കാതിരുന്നത്. ഭര്‍ത്താവിനെ ‘നീ’ എന്ന് വിളിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞദിവസം മര്‍ദിച്ചത്. ക്ഷമാപണം നടത്തിയിട്ടും മര്‍ദനം തുടര്‍ന്നു.തുടര്‍ന്നാണ് മൂത്രം കുടിക്കാന്‍ നിര്‍ബന്ധിപ്പിച്ചു. പ്രാണ ഭയത്താല്‍ മതില്‍ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

Top