![black-man-arrested](https://dailyindianherald.com/wp-content/uploads/2016/04/black-man-arrested.jpg)
കോഴിക്കോട്: ഐപിഎല്‍ വാതുവെയ്പ്പ് നടത്തിയ നാല് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഷംസു, ഇഫ്സുല്‍ റഹ്മാന്‍, മുഹമ്മദ് റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുമായി ബന്ധപ്പെട്ട് ഇവര്‍ വാതുവെയ്പ്പ് നടത്തിയെന്നാണ് ആരോപണം.
പ്രദേശത്തെ ഒരു ഹോസ്റ്റലില്‍വെച്ചായിരുന്നു ഇവര്‍ വാതുവെയ്പ്പ് നടത്തിയത്. ഓരോ പന്തുകളിലും വാതുവെയ്പ്പു നടന്നതായി പോലീസ് പറയുന്നു. ഇവരില്‍ നിന്ന് 5.02 ലക്ഷം രൂപയും മെബൈല്‍ ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു.
ഫോണിലൂടെയും വാട്സ്ആപ്പിലൂടെയുമായിരുന്നു ഇടപാടുകള്‍ നടന്നിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. ഐ.പി.എല്‍ സീസണ്‍ ആരംഭിച്ച ദിവസം മുതല്‍ തന്നെ വാതുവെയ്പ്പ് നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു.