യാത്രക്കാരിക്ക് മുന്നില്‍വെച്ച് സ്വയംഭോഗം നടത്തി; വാട്‌സാപ്പ് വഴി അശീല സന്ദേശം അയച്ചു; ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളുരു: യാത്രക്കാരിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം നടത്തുകയും വാട്‌സാപ്പ് വഴി അശീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത ബൈക്ക് ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളൂരു നഗരത്തിലെ റാപ്പിഡോ ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം യാത്രക്കിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്.

കഴിഞ്ഞ ദിവസം ടൗണ്‍ ഹാളിനടുത്ത് മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. പ്രതിഷേധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി റാപ്പിഡോ ബൈക്ക് ടാക്‌സിയാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാത്രക്കിടെ ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. സുരക്ഷയെ കരുതി താന്‍ നിശ്ബദയായി ഇരുന്നു. പിന്നീട് വീട്ടിലെത്തിയതിന് ശേഷം ഇയാളുടെ നമ്പറില്‍ നിന്നും തുടര്‍ച്ചയായി അശീല സന്ദേശങ്ങള്‍ വന്നുവെന്നും യുവതി ട്വീറ്റില്‍ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റാപ്പിഡോ ഡ്രൈവറെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

Top