16 കാരനെ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയില്‍

കല്‍പ്പറ്റ: കണിയാമ്പറ്റയില്‍ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മില്ലുമുക്ക് അണിയേരി റഷീദ് (43) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു തവണ പീഡനത്തിനിരയാക്കുകയും പിന്നീട് പീഡനത്തിന് ശ്രമിക്കുകയും ചെയ്തെന്ന കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാള്‍ പിടിയിലായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top