ജിഷയുടെ കൊലപാതകി ബസ് ഡ്രൈവറോ? രണ്ടു പേര്‍ കസ്റ്റഡിയില്‍

woman

കൊച്ചി: ജിഷയുടെ കൊലപാതകം ഉത്തരം കിട്ടാത്ത ചോദ്യമായി നീളുകയാണ്. ജിഷയുടെ കൊലപാതകി ബസ് ഡ്രൈവറാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. രണ്ട് ബസ് ഡ്രൈവര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവരില്‍ ഒരാള്‍ ജിഷയുടെ നാട്ടുകാരനും അയല്‍വാസിയുമാണ്.

പ്രദേശവാസികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണു രണ്ടു ബസ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ജിഷയുടെ അയല്‍വാസിയായ ഡ്രൈവറെ രണ്ടു ദിവസം മുന്‍പാണു കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഇയാളുടെ സുഹൃത്തിനേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട വിവരം ചോദിച്ചറിയാന്‍ പൊലീസ് മകനെ വിളിപ്പിച്ചെന്നും, എന്നാല്‍ ഏതു സ്റ്റേഷനിലേക്കാണു കൊണ്ടുപോയതെന്ന് അറിയില്ലെന്നും ജിഷയുടെ അയല്‍വാസിയായ ഡ്രൈവറുടെ പിതാവ് പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Top