ചെയ്തതൊന്നും ഒറ്റക്കല്ല…!! രണ്ട് രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ 11 പേർ..!! തുറന്ന് പറഞ്ഞ് ജോളി

കൂടത്തായിയിലെ കൊലപാതക പരമ്പരയിൽ താൻ ഒറ്റയ്‌ക്കല്ല കൃത്യം നടത്തിയതെന്ന് അറസ്റ്റിലായ ജോളി പൊലീസിനോട് സമ്മതിച്ചെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് 11പേർ ഇപ്പോൾ തന്നെ നിരീക്ഷണത്തിലാണ്. ഇതുസംബന്ധിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പങ്ക് പരിശോധിക്കും.

വ്യാജ വിൽപത്രം ഉണ്ടാക്കിയതിന്റെ പേരിലും അന്വേഷണം നടത്തുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പങ്കാളികളായ ഒരു തഹസിൽദാർ, ഒരു വക്കീൽ, രണ്ട് രാഷ്ട്രീയ നേതാക്കൾ, മുതിർന്ന റവന്യു ഉദ്യോഗസ്ഥർ ഇവരെ കുറിച്ചും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ലയിലെ മുതിർന്ന നേതാക്കളാണ് നിരീക്ഷണത്തിലുള്ള രണ്ട് രാഷ്ട്രീയ നേതാക്കളും. രണ്ടുപേരെയും പൊലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. കൂടാതെ കേസിൽ സാക്ഷികളായ എല്ലാവരും ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണെന്നും ഇവരെ ചോദ്യം ചെയ്തതിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചന. ജോളി ഇവരുമായിട്ടുള്ള ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇതുസംബന്ധിച്ച് കഴിഞ്ഞ ആറ് മാസത്തെ ഫോൺ രേഖകൾ പൊലീസ് പരിശോധിച്ചു. ഓരോ തവണയും ചോദ്യംചെയ്ത് തിരിച്ച് വരുമ്പോൾ ജോളി ഇവരോട് സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനായി സ്വാധീനം ചെലുത്തിയെന്നുമാണ് വിവരം. ജോളി അറസ്റ്റിന് മുമ്പേ ക്രിമിനൽ അഭിഭാഷകനെ കണ്ടതായും പൊലീസ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചെന്ന ജോളിയുടെ മൊഴിയാണ് ഇപ്പോൾ നിർണായകമായത്. ജോളിയുമായി അടുപ്പമുള്ള കൂടുതൽ പേരിലേക്ക് അന്വേഷണം നീങ്ങുകയാണ്.

Top