ഹിന്ദു ദൈവത്തെ അപമാനിച്ചെന്നാരോപണം; രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

Facebook

മുംബൈ: ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിച്ചോളൂ. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു ദൈവത്തെ അപമാനിച്ചെന്നാരോപിച്ചാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

ദേവത കാളിയെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലിലെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയതിന് തൊട്ടു പിന്നാലെ മുംബൈ പൊലീസിന്റെ സഹായത്തോടെയാണ് ഭോപ്പാല്‍ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മെയ് 10 തീയതിയാമ് കാളിയെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഭോപ്പാലിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. നാഡന്‍ പരിന്‍ഡേ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പ്രധാന മന്ത്രിയെ അധിക്ഷേപിക്കുന്ന പോസ്റ്റുകളും ഈ ഗ്രൂപ്പിലുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഗ്രൂപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. അന്റോപ് ഹില്ലില്‍ ബോഡിഗാഡായി ജോലി ചെയ്യുന്ന അലി ഷെയ്ക്, ഇലക്ട്രിക് ഷോപ്പ് നടത്തുന്ന അബ്ദുള്‍ ഖുറേഷി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.യുവാക്കളില്‍ ഒരാള്‍ നിര്‍മ്മിച്ച കാളിയുടെ ചിത്രം മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കസ്റ്റഡിയിലെടുത്ത യുവാക്കളെ മുംബൈയില്‍ നിന്നും മധ്യപ്രദേശിലെത്തിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇപ്പോള്‍ യുവാക്കള്‍. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

Top