വെടിക്കെട്ട് ആചാരമല്ല ദുരാചാരം; നിരോധിക്കണം; എല്ലാത്തിനെക്കാളും വലുത് മനുഷ്യനെന്ന് ഷാജി കൈലാസ്

shaji-kailas

കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തെക്കുറിച്ച് പ്രതികരിച്ച് സംവിധായകന്‍ ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്‌റ്റെത്തി. തീ കൊണ്ട് കളിക്കേണ്ടെന്നാണ് ഷാജി കൈലാസ് പറയുന്നത്. പരവൂര്‍ ദുരന്തത്തെ വര്‍ഗ്ഗീയ വത്കരിക്കുന്നവരോട് ഷാജിക്ക് പറയാനുള്ളതിങ്ങനെ. ജാതിയെക്കാളും ആചാരങ്ങളെക്കാളും വലുതാണ് മനുഷ്യനെന്നാണ് ഷാജി പറയുന്നത്.

ക്ഷേത്രങ്ങളില്‍ നടത്താറുള്ള വെടിക്കെട്ട് നിരോധിക്കണമെന്നാണ് ഷാജിയുടെ അഭിപ്രായം. മാപ്പ് അര്‍ഹിക്കാത്ത ക്രൂരതയാണ് പരവൂറില്‍ നടന്നത്. ഉത്തരേന്ത്യയില്‍ ജാതിയുടെ ആചാരാഭിമാനങ്ങള്‍ രക്ഷിക്കാന്‍ ഖാപ്പ് പഞ്ചായത്ത് വിധിക്കുന്ന ദുരഭിമാന കൊലകള്‍ക്ക് സമാനമാണ് പരവൂര്‍ വെടിക്കെട്ടപകടം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

18-ാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ച കരിമരുന്നിനെ പറ്റി പുരാണങ്ങളിലും ഉപനിഷത്തുകളിലും ഒന്നും പറയുന്നില്ല. അതുകൊണ്ടു തന്നെ വെടിക്കെട്ട് ആചാരമല്ല. ദുരാചാരമാണെന്നും ഷാജി കൈലാസ് പറഞ്ഞു. ആ ചിന്തയാണ് നമ്മെ നയിക്കേണ്ടത്.

അതുകൊണ്ട് ഈ ആഭാസം എത്രയും പെട്ടെന്ന് നിരോധിക്കണമെന്നും ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചു. നമുക്കാവശ്യം താമസമായ ജ്ഞാനമല്ല സാത്വികമായ ജ്ഞാനമാണ്. അതിന് നമ്മള്‍ അവനവന്റെ ആത്മബോധത്തില്ലേക്കാണ് നോക്കേണ്ടത്.

Top