ജനനേന്ദ്രിയത്തില്‍ പരിക്ക്; ഡോക്ടര്‍ പോലീസില്‍ അറിയിച്ചു; പീഡന വിവരം പുറത്ത്; മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം 60 കാരന്‍ ഫ്ളാറ്റിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60 വയസ്സുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് ഫ്ളാറ്റിലാണ് താമസിക്കുന്നത്. ആറു മാസമായി പല തവണയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം ഹാഷിര്‍ ഫ്ളാറ്റിലെത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലെ പരിക്ക് കണ്ടെത്തിയത്. ഡോക്ടര്‍ മംഗലപുരം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Top