ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊടുത്തു;സീലിങ് ഫാനില്‍ കെട്ടിത്തൂക്കി; 2 പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍

ഗുരുവായൂര്‍: 2 പെണ്‍മക്കളെ കൊലപ്പെടുത്തിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. വയനാട് അമ്പലവയല്‍ കാട്ടിക്കൊല്ലി മുഴങ്ങില്‍ ചന്ദ്രശേഖരനെയാണ് (58) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഇയാളെ തെളിവെടുപ്പിനായി ഗുരുവായൂരില്‍ എത്തിച്ചു. കഴിഞ്ഞ 13ന് ആയിരുന്നു സംഭവം.

പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ ചന്ദ്രശേഖരനും മക്കളായ ശിവനന്ദന (12), ദേവനന്ദന (9) എന്നിവരും 12ന് രാത്രി മുറിയെടുത്തു. 13ന് ഉച്ച കഴിഞ്ഞ് കുട്ടികളെ രണ്ടുപേരെയും മരിച്ച നിലയിലും ചന്ദ്രശേഖരനെ കൈ ഞരമ്പ് മുറിച്ച് അവശനിലയിലും കണ്ടെത്തി. ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ സിഐ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികളില്‍ ഒരാള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊടുത്തും മറ്റൊരു കുട്ടിയെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ്, കൈമുറിക്കാനുള്ള ബ്ലേഡ്, കെട്ടിത്തൂക്കിയ മുണ്ട് എന്നിവ വാങ്ങിയ പടിഞ്ഞാറെനടയിലെ കടകള്‍, ഐസ്‌ക്രീം വാങ്ങിയ അക്കിക്കാവിലെ കട എന്നിവിടങ്ങളില്‍ തെളിവെടുത്തു.

Top