വൃദ്ധ ദമ്പതികളെ കൊച്ചുമകന്‍ വെട്ടിക്കൊന്നു; പ്രതി പിടിയില്‍

തൃശൂര്‍: വടക്കേക്കാട് വയലത്തൂരില്‍ വൃദ്ധ ദമ്പതികളെ മാനസികാസ്വാസ്ഥ്യമുള്ള കൊച്ചുമകന്‍ വെട്ടിക്കൊന്നു. പനങ്ങാവ് സ്വദേശി അബ്ദുല്ല കുട്ടി(65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊച്ചുകള്‍ ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. പ്രതി കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top