ഡൽഹി: വടക്കൻ ഡൽഹിയിലെ ഗുലാബി ബാഗ് പ്രദേശത്ത് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് 17 വയസ്സുള്ള ആൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 25 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാവിലെ ചെറിയ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയിൽ അടിച്ചു കൊന്നതായി പോലീസ് പറഞ്ഞു. പ്രതിയും ഇരയും ബീഹാറിൽ നിന്നുള്ളവരാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) രാജ ബന്തിയ പറഞ്ഞു. പ്രായപൂർത്തിയാകാത്തയാൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദമ്പതികൾക്കൊപ്പമാണ് താമസിച്ചിരുന്നത്.ചൊവ്വാഴ്ച രാവിലെ 11 മണിയോടെ വഴക്കിനെക്കുറിച്ച് തങ്ങളുടെ കൺട്രോൾ റൂമിലേക്ക് ഒരു കോൾ ലഭിച്ചതായി പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തിയപ്പോൾ തറയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവാവിനെ കണ്ടെത്തി.
ജോലി കഴിഞ്ഞെത്തിയ ഭർത്താവ് സ്വന്തം ഭാര്യയുടെ പ്രവർത്തി കണ്ട് ഞെട്ടിതരിക്കുകയായിരുന്നു . കിടപ്പറയിൽ 17-കാരനുമായി ഭാര്യ അടുത്ത് ഇടപഴുകുന്നത് കണ്ടു. പിന്നാലെ അരുംകൊലയിൽ ഞെട്ടിയിരിക്കുകയാണ് നാട്. ഡൽഹിയിലാണ് നാടിനെ വിറപ്പിച്ച കൊലപാതകം നടന്നത്. യുവാവിന്റെ ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ച് കൗമാരക്കാരനെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ഗ്യാസ് കുറ്റി ഉപയോഗിച്ചാണ് 17-കാരനെ അടിച്ചു കൊന്നത്.മുഖം ആകെ വികൃതമാക്കിയ നിലയിൽ ആയിരിന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഭാര്യയുമായി രഹസ്യ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 17-കാരനെ ഗ്യാസ് സിലിണ്ടറിന് തലയ്‌ക്കടിച്ച് യുവാവ് കൊലപ്പെടുത്തിയത്. ഡൽഹി ഗുലാബി ബാഗിൽ ചൊവ്വാഴ്ചയാണ് സംഭവം. പോലീസ് എത്തുമ്പോൾ കിടക്കയിൽ മൃതദേഹത്തിനരികിൽ വെള്ളവും കുടിച്ചുകൊണ്ടിരിക്കുയായിരുന്നു പ്രതി. മുകേഷ് താക്കൂർ എന്ന 25-കാരനാണ് പ്രതി. പ്രതാപ് നഗറിൽ രണ്ടുപേരും തമ്മിൽ തർക്കമുണ്ടാവുകയും ഒരാൾ മറ്റൊരാളുടെ തലയടിച്ച് പൊട്ടിച്ചെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. പോലീസെത്തുമ്പോൾ കൗമരക്കാരൻ ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. ഹരിയാന സ്വദേശിയാണ് മരിച്ച 17-കാരൻ.
മുകേഷിന്റെ ഭാര്യയാണ് 17-കാരനെ ശനിയാഴ്ച വീട്ടിലേക്ക് കൊണ്ടുവന്നത്. ഇരുരും അടുത്ത് ഇടപഴകുന്നത് ശ്രദ്ധിച്ച മുകേഷ് രണ്ടുപേരെയും കിടപ്പറയിൽ ഒരുമിച്ച് കണ്ടെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നും പറയുന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യ ജോലിക്ക് പോകാൻ കാത്തിരുന്ന മുകേഷ് ഉറങ്ങിക്കിടന്ന 17-കാരന്റെ തലയ്‌ക്ക് സിലിണ്ടറിന് അടിക്കുകയായിരുന്നു. നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.










