നാല് വയസുകാരനെ തെരുവുനായകള്‍ ആക്രമിച്ചു; സംഭവം ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍

തൃശൂര്‍ : ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ നാല് വയസുകാരനെ തെരുവുനായകള്‍ ആക്രമിച്ചു. കണ്ണൂര്‍ സ്വദേശികളായ രജിത്ത്-നീതു ദമ്പതികളുടെ മകന്‍ ദ്യുവിത്തിനാണ് നായയുടെ കടിയേറ്റത്. ഗുരുവായൂരിലെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങില്‍ വെച്ചാണ് ആക്രമണമുണ്ടായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് മൂന്ന് നായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. ഗുരുവായൂരിലെ കെടിഡിസി ഹോട്ടല്‍ ഒട്ടും സുരക്ഷിതമല്ലെന്ന് പിതാവ് രജിത്ത് ആരോപിച്ചു.

Top