ശിരോവസ്ത്രം ധരിക്കാന്‍ 11 കാരി വിസമ്മതിച്ചു;മര്യാദ പഠിപ്പിക്കാന്‍ സദാചാരക്കാരും,ബെല്‍ജിയം കുടിയേറ്റ ക്യാമ്പില്‍ അടിയോടടി.

സിറിയയില്‍നിന്നെത്തിയ 11കാരി ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ തര്‍ക്കം ബല്‍ജിയത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ ആക്രമണത്തില്‍ കലാശിച്ചു. നൂറോളം വരുന്ന അഭയാര്‍ഥികള്‍ അന്യോന്യം കസേരകളും മറ്റുമെടുത്ത് ആക്രമണം നടത്തിയതോടെ ഒട്ടേറെപേര്‍ക് പരിക്കേറ്റു.

സിറിയന്‍ പെണ്‍കുട്ടിയെ സദാചാരം പഠിപ്പിക്കാന്‍ അഫ്ഗാനിസ്താനില്‍നിന്നും ഇറാഖില്‍നിന്നുമുള്ള കുടിയേറ്റക്കാര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഇവരുമായി സിറിയക്കാര്‍ ഏറ്റുമുട്ടുകയായിരുന്നു. ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചതിന് ഏതാനും ദിവസങ്ങളായി ഈ പെണ്‍കുട്ടിയെ അഫ്ഗാന്‍കാര്‍ ലക്ഷ്യമിട്ടിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിയ അഫ്ഗാന്‍കാര്‍ തടഞ്ഞുവച്ചതിനെ സിറിയക്കാര്‍ ചോദ്യംചെയ്യുകയായിരുന്നു. ക്യാമ്പില്‍ ശിരോവസ്ത്രം ധരിക്കാത്ത വേറെയും പെണ്‍കുട്ടികളുണ്ട്. എന്നാല്‍ ഈ പെണ്‍കുട്ടിയെ മാത്രം ലക്ഷ്യമിട്ടത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് റെഡ് ക്രോസ് വക്താവ് ആന്‍ ല്യൂട്ടന്‍ പറഞ്ഞു. ഒരുവശത്ത് സിറിയക്കാരും മറുഭാഗത്ത് അഫ്ഗാന്‍കാരും ഇറാഖുകാരും അണിനിരന്നതോടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.

ക്യാമ്പിലെ മറ്റ് അഭയാര്‍ഥികളെ സംഭവം നടുക്കിയെന്ന് ആന്‍ പറഞ്ഞു. കൈയില്‍കിട്ടിയതൊക്കെ എടുത്ത് കണ്ണില്‍ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. ഒട്ടേറെ നിരപരാധികള്‍ക്കും മര്‍ദനമേറ്റു. സംഭവത്തെ ഗൗരവമായെടുക്കുമെന്നും ക്യാമ്പില്‍ മേലില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുമെന്നും ബെല്‍ജിയം പൊലീസും വ്യക്തമാക്കി.

Top