സൈന്യത്തിന്റെ വാഹനത്തിനുനേരെ ഭീകരാക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

jammu-kashmir-border.jpg.image_

ശ്രീനഗര്‍: ഭീകരര്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്നതിനുള്ള തെളിവുകള്‍ കണ്ടു തുടങ്ങി. സൈന്യത്തിന്റെ വാഹനത്തിനുനേരെ ഭീകരരുടെ ആക്രമണം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം നടന്നത്. ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് സൈനികര്‍ കൊല്ലപ്പെട്ടു.

മൂന്ന് പ്രദേശവാസികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്ക് വരികയായിരുന്ന ബിഎസ്എഫ് വാഹനവ്യൂഹത്തെ അനന്ത്‌നാഗ് ജില്ലയിലെ ബിജബെഹറയില്‍ വച്ച് ഭീകരര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രണ്ട് സൈനികരുടെ നില ഗുരുതരമാണ്.

തുടര്‍ന്ന് ഇരുഭാഗത്തുനിന്നും ശക്തമായ വെടിവയ്പ്പ് ഉണ്ടായി. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ബിഎസ്എഫ് സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. സര്‍ക്കാര്‍ ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആക്രമണത്തിനു ശേഷം ഭീകരര്‍ മാരുതി കാര്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് സൈന്യം പരിശോധന നടത്തി

Top