കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഗുണ്ടാ ആക്രമണം; നിരവധിപ്പേര്‍ക്ക് പരിക്ക്

ആലപ്പുഴ: നടന്‍ കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ ഗുണ്ട ആക്രമണം. കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ആക്രമണം നടന്നത്.
ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനില്‍ അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേറ്റു. കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.

Top