എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസ്; അറസ്റ്റ് ഒഴിവാക്കാനും വാര്‍ത്ത പുറത്തുവരാതിരിക്കാനും പണം വാരിയെറിഞ്ഞു; പിടിക്കപ്പെടുമെന്നറിഞ്ഞപ്പോള്‍ ഗള്‍ഫിലേക്ക് മുങ്ങി; പത്മശ്രീ ജേതാവ് സുന്ദര്‍ മേനോന്റെ കഥയിങ്ങനെ!

52685_1472181261

തൃശൂര്‍: പത്മശ്രീ ജേതാവായ സുന്ദര്‍ മേനോന്റെ കഥ കേട്ടാല്‍ ഞെട്ടും. ഇയാള്‍ക്കാണോ പത്മശ്രീ ലഭിച്ചതെന്ന് തോന്നിപ്പോകും. എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും വീട്ടില്‍ കയറി ഇല്ലാതാക്കുമെന്നുള്ള ഭീഷണി നടത്തുകയും ചെയ്‌തെന്ന കേസില്‍ സുന്ദര്‍ മേനോന് ഇനി രക്ഷയില്ല. അറസ്റ്റ് ഒഴിവാക്കാനും വാര്‍ത്ത പുറത്തുവരാതിരിക്കാനും പണം വാരിയെറിഞ്ഞു. എന്നിട്ടും കോടതി സുന്ദര്‍ മേനോനെ കൈവിട്ടു.

വിദേശത്ത് നിന്ന് നാട്ടിലെത്തിയാല്‍ പത്മശ്രീ ജേതാവ് അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി. അതിനിടെ പാസ്പോര്‍ട്ടില്‍ വ്യാജ വിവരങ്ങള്‍ നല്‍കിയ കേസും സുന്ദര്‍ മോനോന് കടുത്ത വെല്ലുവിളിയാവുകയാണ്. യുവതിയെ തല്ലിയ കേസില്‍ കേസില്‍ സുന്ദര്‍ മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഈ മാസം ഏഴിന് രാത്രിയിലാണ് തൃശൂര്‍ പാട്ടുരായ്ക്കലിലെ ദാമോദര്‍ അപ്പാര്‍ട്ട്മെന്റ്സില്‍ താമസിക്കുന്ന മറൈന്‍ എന്‍ജിനിയര്‍ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാര്‍ത്ഥിയുമായ പാര്‍വതിയെ സുന്ദര്‍മേനോന്‍ വീട് കയറി ആക്രമിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍വതിയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തതോടെ സുന്ദര്‍ മേനോന്‍ രാജ്യം വിട്ടു. ഈ മാസം 11ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതിക്ക് അനുകൂലമായി വാദിച്ചത് വിവാദങ്ങള്‍ക്കിട നല്‍കിയിരുന്നു. ഇതും കോടതിയെ സ്വാധീനിച്ചില്ല. ഇതോടെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷയുമായി പോകേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവം അനുസരിച്ച് ഹൈക്കോടതിയും ജാമ്യം നല്‍കാനിടയില്ല. കീഴ് കോടതിയുടെ പരാമര്‍ശങ്ങളും ഇതിന് കാരണമാണ്.

നിയമത്തിന് മുന്നില്‍ പത്മശ്രീ പുരസ്‌കാര ജേതാവും സാധാരണക്കാരനും ഒരു പോലെയാണെന്ന് ജഡ്ജി ആനി ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി സുന്ദര്‍ മേനോന്‍ രാജ്യം വിട്ടു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാദ്ധ്യതയുണ്ട്. വാദി ഭാഗത്തിന്റെ വാദങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പാര്‍വതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രൊസിക്യൂഷനും പരാതി നല്‍കിയിരുന്നു. 23നാണ് ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായത്. പണക്കൊഴുപ്പില്‍ എല്ലാം അനുകൂലമാക്കാനായിരുന്നു സുന്ദര്‍മോനോന്റെ ശ്രമം. അതാണ് പൊളിയുന്നത്. ഇതിനൊപ്പം ഈ വാര്‍ത്ത മാദ്ധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ നല്‍കി. തൃശൂരില്‍ നിരവധി മാദ്ധ്യമ പ്രവര്‍ത്തകരുമായി സുന്ദര്‍ മോനോന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതിന്റെ കരുത്തിലായിരുന്നു അക്രമവും മറ്റും. വിവാദങ്ങളെ അടുത്തിടെ പത്മശ്രീ ലഭിച്ച തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലം തേജോവധം ചെയ്യാന്‍ കെട്ടിച്ചമച്ചതാണെന്ന് വിശദീകരിച്ചിരുന്ന സുന്ദര്‍മേനോന് ജാമ്യം റദ്ദാക്കല്‍ തിരിച്ചടിയാണ്.

തൃശൂര്‍ നഗരത്തില്‍ കുന്നത്ത് ലെയ്നില്‍ ദാമോദര്‍ അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന താഴേക്കോട് വേണുഗോപാലിന്റെ മകള്‍ പാര്‍വതിക്കാണു മര്‍ദനമേറ്റത് മദ്യ ലഹരിയില്‍ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നാണ് പരാതി. തൃശൂര്‍ പാട്ടുരായ്ക്കലിലെ ദാമോദര്‍ അപ്പാര്‍ട്ട്മെന്റ്സില്‍ താമസിക്കുന്ന മറൈന്‍ എന്‍ജിനിയര്‍ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാര്‍ത്ഥിനിയുമായ പാര്‍വതിയാണ് (23) പരാതിക്കാരി. വലതു കൈയ്ക്ക് പരിക്കേറ്റ പാര്‍വതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. ഈസ്റ്റ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അയല്‍വാസികളില്‍നിന്നു മൊഴിയെടുത്തു. കുറ്റം ചെയ്യാനുള്ള ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്ത്രീയെ ദേഹോപദ്രവം ഏല്‍പിക്കല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. രണ്ടു വകുപ്പുകള്‍ ജാമ്യമില്ലാത്തവയായിരുന്നു. ഇതാണ് പത്മശ്രീ ജേതാവിന് വിനയായത്.

Top