തോക്കുമായി തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവില്‍; സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; ബംഗാളില്‍ വ്യാപക ആക്രമണം

Cfu7KoqUsAEHI

ദില്ലി: തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ വ്യാപക ആക്രമണം. സിപിഐഎം പ്രവര്‍ത്തകര്‍ക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം ഒരു സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇതോടെ പശ്ചിമ ബംഗാള്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്.

ജാമുരിയ, സബാംഗ്.ചന്ദ്രകോണ എന്നീ മണ്ഡലങ്ങളിലാണ് സംഘര്‍ഷമുണ്ടായിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോക്കുമായിട്ടാണ് തെരുവിലിറങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയുമുണ്ടായി. രണ്ടു ബാഗ് നിറയെ ബോംബ് പോലീസ് കണ്ടെടുത്തു. വോട്ടൊടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ 140 പരാതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. സംഘര്‍ഷത്തിനിടെയും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

Top