അടുത്ത തവണയും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി; 73സീറ്റ് വരെ ലഭിക്കുമെന്ന സര്‍വ്വെ ഫലം

UDF

തിരുവനന്തപുരം: എത്ര കേസുകളില്‍ പെട്ടാലും അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടി എന്ന ആരോപണം ഉന്നയിച്ചാലും അടുത്ത തവണയും യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. നേരിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രീ പോള്‍ സര്‍വ്വെ പറയുന്നത്. 69 മുതല്‍ 73 സീറ്റ് വരെ യുഡിഎഫിന് ലഭിക്കുമത്രേ.

അതേസമയം, എല്‍.ഡി.എഫിന് 65-69 സീറ്റ് വരെയും കിട്ടാമെന്നാണ് സര്‍വ്വെ. യു.ഡി.എഫ് പ്രചാരണ മല്‍നോട്ടം വഹിക്കുന്ന പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് എന്ന ഏജന്‍സിക്കു വേണ്ടി ‘മാര്‍സ് ആണ് സര്‍വ്വെ നടത്തിയത്. യുഡിഎഫിന് 45%വും എല്‍ഡിഎഫ് 43%വും മറ്റുള്ളവരക്ക് 12%വും വോട്ടുവിഹിതം ലഭിക്കാമെന്നാണ് സര്‍വെയുടെ കണ്ടെത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍വെയില്‍ പങ്കെടുത്ത 90% പേരും മദ്യനിരോധനത്തെ അനുകൂലിച്ചു. അടിസ്ഥാനസൗകര്യമേഖലയിലും സാമൂഹ്യക്ഷേമ മേഖലയിലും സര്‍ക്കാര്‍ മികച്ച പ്രകടനം നടത്തിയെന്നും അത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും സര്‍വെ പറയുന്നു. എന്നാല്‍ സോളര്‍ വിവാദം യുഡിഎഫിനെ ബാധിക്കുമെന്നും സര്‍വെയില്‍ പങ്കെടുത്തവരക്ക് അഭിപ്രായമുണ്ട്.

കുറ്റകൃത്യങ്ങളുടെ നിരക്ക് കൂടിയെന്ന് സര്‍വെയില്‍ പങ്കെടുത്ത പകുതിയിലേറെ പേര്‍ പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായം കൂടുതലും എല്‍.ഡി.എഫ് സ്വാധീനമുള്ള മണ്ഡലങ്ങളിലുള്ളവര്‍ പറഞ്ഞതാണ്. യു.ഡി.എഫിന്റെ പ്രകടനത്തിന് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നും സര്‍വെ റിപ്പോര്‍ട്ട് പറയുന്നു. അതേസമയം പ്രകടനമികവില്‍ മുന്നില്‍ എല്‍ഡിഎഫ് എംഎല്‍എമാരാണ്‌ െന്നും സര്‍വെയിലുണ്ട്. ബി.ജെ.പി ഇത്തവണയും അക്കൗണ്ട് തുറക്കില്ല എന്നാണ് സര്‍വെ ഫലം. സര്‍വെയില്‍ ആകെ 7020 പേര്‍ പങ്കെടുത്തു.

Top