സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ പിണറായി ഗൗരിയമ്മയ്ക്കരികിലെത്തി; പുന്നപ്ര വയലാറില്‍ പുഷ്പാര്‍ച്ചനയും നടത്തി

gouriyamma

ആലപ്പുഴ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പിണറായി വിജയന്‍ ജെഎസ്എസ് നേതാവ് ഗൗരിയമ്മയെ കണ്ടു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഗൗരിയമ്മയെ ക്ഷണിക്കാനാണ് ഇരട്ടി മധുരവുമായി പിണറായി എത്തിയത്. ആലപ്പുഴയിലെ ഗൗരിയമ്മയുടെ വീട്ടിലാണ് പിണറായി പോയത്. ഇപി ജയരാജന്‍, തോമസ് ഐസക്ക്, ജി സുധാകരന്‍ എന്നിവരും പിണറായിക്കൊപ്പമുണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎസ്എസിന് സീറ്റ് നിഷേധിച്ചതിലുള്ള പ്രശ്നങ്ങളൊന്നും കാര്യമാക്കാതെ ആഹ്ലാദത്തോടെയാണ് ഗൗരിയമ്മയും ജെഎസ്എസ് പ്രവര്‍ത്തകരും പിണറായിയേയും സംഘത്തേയും വരവേറ്റത്. ഇന്ന് പിണറായിയുടെ ജന്മദിനമാണെന്ന് രാവിലെ അദ്ദേഹം തന്നെ തുറന്നു പറഞ്ഞിരുന്നു.

ഇത് അറിഞ്ഞ് കൊണ്ടും നാളെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതല ഏല്‍ക്കുന്നതിനാലും ഗൗരിയമ്മ കേക്ക് കരുതി വെച്ചിട്ടുണ്ടായിരുന്നു. ഗൗരിയമ്മയ്ക്ക് തന്നെയാണ് പിണറായി ആദ്യ മധുരം നല്‍കിയതും.

Top