കൊച്ചിയില്‍ നാവികാസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; ആക്രമിച്ചതാണെന്ന് സംശയം

screen_shot

കൊച്ചി: സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി നാവികാസ്ഥാനത്താണ് സംഭവം നടന്നത്. ആരെങ്കിലും ഇയാളെ ആക്രമിച്ചതാണെന്നാണ് സംശയം. എന്നാല്‍, കൈയ്യിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാകാമെന്നും പറയുന്നുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന നിലപാടിലാണ് അധികൃതര്‍. തൃശൂര്‍ സ്വദേശി കെ.ശിവദാസനാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് വെടിയൊച്ച കേട്ടത്. ഡിഫന്‍സ് സെക്യൂരിറ്റി ഗാര്‍ഡാണ് കെ.ശിവദാസ്. സ്ഥലത്ത് എത്തിയ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Top