പത്രപ്രവര്‍ത്തകയൂണിയന്‍ ഇല്ലെങ്കിലും ഇവിടെ പ്രതിഷേധിക്കാന്‍ നട്ടെല്ലുള്ള പത്രക്കാര്‍ വേറെയുണ്ട്;രാജ്യ തലസ്ഥാനത്തെ സംഘപരിവാര്‍ ഭീകരതക്കെതിരെ കൊച്ചിയില്‍ യുവമാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം.

കൊച്ചി:രാജ്യതലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഫാസിസത്തിന്റെ ഇരകളാകുമ്പോള്‍ ഇങ്ങ് കേരളത്തില്‍ അതിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാതെ കേരളപത്ര പ്രവര്‍ത്തക യൂണീയന്‍.പശുവും ചത്ത് മോരിലെ പുളിയും പോയ ശേഷം മാത്രമേ തങ്ങള്‍ പ്രതിഷെധത്തിനുള്ളൂ എന്ന സംഘടന നേതാക്കളുടെ തിട്ടൂരത്തിനെതിരെ കൊച്ചിയിലെ ഒരു പറ്റം യുവമാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.സംഘടന എന്ത് നിലപാടെടുത്താലും തങ്ങള്‍ ജെഎന്‍യുവിന് പിന്തുണയുമായി തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു പുതുതലമുറ.

പൊരുതുന്ന ജെഎന്‍യുവിന് കൊച്ചിയുടെ ഐക്യദാര്‍ഡ്യം അര്‍പ്പിച്ച് ഇവര്‍ നഗരത്തില്‍ പ്രകടനം നടത്തി.പ്രസ്സ് ക്ലബ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഹൈക്കോടതി ചുറ്റി ബ്രോഡ്‌വേ വഴി പ്രസ്സ് ക്ലബില്‍ തന്നെ അവസാനിച്ചു.റിപ്പോര്‍ട്ടര്‍ ചാനല്‍ കൊച്ചി ബ്യുറോ ചീഫ് എംഎസ് അനീഷ് കുമാര്‍,ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സുജിത് ചന്ദ്രന്‍,സനൂബ് ശശിധരന്‍,ജസ്‌ന,(മീഡിയ വണ്‍) എന്നിവര്‍ നേതൃത്വം നല്‍കി.50ഓളം യുവ പത്രപ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തില്‍ ഫാസിസത്തിനെതിരായും,വര്‍ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരായ മുദ്രാവക്യമാണ് ഉയര്‍ന്ന് കേട്ടത്.മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ അക്രമിക്കുന്ന സംഘപരിവാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.തങ്ങളെ ആരെങ്കിലും വന്ന് കൊന്നാല്‍ പോലും സംഘടന പ്രതിഷേധിക്കില്ലെന്നാണ് പലരും ഇപ്പോള്‍ അടക്കം പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top