Connect with us

Kerala

പെണ്‍കുട്ടിയെ പള്ളി വികാരി പീഡിപ്പിച്ച കേസില്‍ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ കേസ്

Published

on

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളി വികാരി പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയെ പരിശോധിച്ച വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.പുത്തൻവേലിക്കര പൊലീസാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള 2012ലെ പോക്‌സോ നിയമപ്രകാരം ഡോ. അജിതയ്‌ക്കെതിരെ കേസ് എടുത്തത്.  എറണാകുളം പുത്തന്‍വേലിക്കര ലൂര്‍ദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിന്‍ ഫിഗ്രേസ് പീഡിപ്പിച്ച കേസില്‍ പുത്തന്‍വേലിക്കര പൊലീസാണ് ഡോ. അജിതക്കെതിരെ കേസ് എടുത്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമപ്രകാരം ആണ് കേസ്. കേരളത്തില്‍ ആദ്യമായാണ് പീഡനകേസില്‍ പരിശോധിച്ച ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യന്നത്.FR-EDWIN F copy
കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് മനസിലായാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ക്രൂരമായ പീഡനം നടന്നതായി പതിനാലുകാരി മൊഴി നല്‍കിയിട്ടും ഇക്കാര്യം പൊലീസില്‍ ഡോക്ടര്‍ അറിയിച്ചില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് പള്ളിമേടയില്‍ പുരോഹിതന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിറ്റേദിവസം വീട്ടുകാര്‍ കുട്ടിയെ വനിതാ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി. ഡോക്ടര്‍ ഗര്‍ഭ നിരോധന ഗുളികകുറിച്ചു നല്‍കിയെങ്കിലും പീഡന വിവരം പൊലീസിനെ അറിയിച്ചില്ല. കേസില്‍ ഒളിവിലായിരുന്ന ഫാ.എഡ്വിന്‍ ഫിഗ്രേസിനെ ഡിസംബര്‍ എട്ടിന് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നുവെന്ന് മനസിലായാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ക്രൂരമായ പീഡനം നടന്നതായി പതിനാലുകാരി മൊഴി നല്‍കിയിട്ടും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താന്‍ ഡോക്ടര്‍ തയ്യാറായില്ല. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ ഡോക്ടറെ നാലാം പ്രതിയാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഓശാന ഞായറിന് തലേദിവസം കുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തിയിട്ടും മകളെ കാണാഞ്ഞ് തിരിച്ചു പള്ളിയിലേക്ക് തന്നെ മടങ്ങിയ അമ്മയോട് ആദ്യം കൂട്ടുകാരിയുടെ വീട്ടില്‍ പോയെന്ന് നുണ പറഞ്ഞ പെണ്‍കുട്ടി പിന്നീട് പീഡനവിവരം പറയുകയായിരുന്നു. പിറ്റേദിവസം മാതാപിതാക്കള്‍ പെണ്‍കുട്ടിയെ പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രി ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് കൊണ്ടുപോയി. ഈ ഡോക്ടര്‍ കാര്യങ്ങള്‍ സ്ഥിരീകരിച്ചെങ്കിലും നിയമപരമായ നടപടിയൊന്നും എടുത്തില്ല.

പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശിങ്കല്‍ പള്ളിയില്‍ വികാരിയായിരുന്ന എഡ്വിന്‍ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം കല്‍സുകാരിയെ കഴിഞ്ഞ ജനുവരി മുതല്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മാര്‍ച്ചില്‍ കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബായിലേക്ക് കടന്നു. ഷാര്‍ജയില്‍ മുന്‍നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിന്‍ ഫിഗരസിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മെയ് അഞ്ചുവരെ എഡ്വിന്‍ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാര്‍ജയില്‍നിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്‌പോര്‍ട്ട് പിടിച്ചുവച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളില്‍ ഹൈക്കോടതി ഇയാളുടെ മാതാപിതാക്കളുടെ ഹര്‍ജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ പിന്തുടര്‍ന്ന് കണ്ടത്തൊനായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന വിലയിരുത്തലുമെത്തി. പിന്നീട് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാല്‍ ഇയാള്‍ ഇനി വിദേശത്തേക്ക് കടക്കാനുമായില്ല. ഇതോടെയാണ് ജാമ്യഹര്‍ജികളുമായി കോടതിയിലെത്തിയത്. അതും തള്ളിയതോടെ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

ധ്യാനഗുരുവും സംഗീതജ്ഞനുമായ ഇയാള്‍ തന്റെ ഒന്‍പതാം കല്‍സുകാരി മകളെ പീഡിപ്പിച്ചതായി അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 29 നാണ് പീഡനവിവരം പുറത്തറിഞ്ഞത്. 30 ന് ഫാദര്‍ എഡ്വിന്‍ മുങ്ങി. ഏപ്രില്‍ ഒന്നിന് പെണ്‍കുട്ടിയുടെ മാതാവ് പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കി. അന്നു തന്നെ കേസ്സെടുക്കകയും പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രൂപത നടത്തിയ പ്രാഥമിക അന്വേഷണത്തിലെ നിഗമനം ഫാ.എഡ്‌വിന് എതിരായിരുന്നു. സഭയുടെ എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ നീക്കം ചെയ്തു. പൗരോഹിത്യം റദ്ദാക്കുന്നതിന് നടപടികളും രൂപത തുടങ്ങിക്കഴിഞ്ഞു.

ജനുവരി മാസം മുതല്‍ പല തവണ പീഡനം നടന്നതായി പരാതിയില്‍ പറയുന്നു. പീഡനവിവരം പെണ്‍കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. പിന്നീട് നാട്ടിലെ പൊതുപ്രവര്‍ത്തകരുടേയും പള്ളിയിലെ ഒരു വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വിവരം. അപ്പോള്‍ മുതല്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി. പരാതിക്കാരെ പിന്‍വലിക്കാനും നീക്കമുണ്ടായി. എന്നാല്‍ അവരതിന് വഴങ്ങാതിരുന്നതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിലേക്കും കാര്യങ്ങളെത്തി. ഓശാന ഞായറിന് തലേന്ന് കുമ്ബസാരം കഴിഞ്ഞ് പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അമ്മ പള്ളിയില്‍ ചെന്നപ്പോള്‍ കുട്ടി പള്ളിമേടയിലായിരുന്നു. പലപ്പോഴും പെണ്‍കുട്ടിയെ അച്ചന്‍ മേടയിലേക്ക് വിളിച്ചുകൊണ്ടുപോകാറുമുണ്ടത്രെ. ഇതിനെ ചോദ്യം ചെയ്ത് അമ്മയും വികാരിയുമായി വാക്കുതര്‍ക്കമുണ്ടായപ്പോഴാണ് ഇടവകക്കാര്‍ വിവരം അറിഞ്ഞത്.

പരാതി നല്‍കുന്നതിന് മുമ്പേ ഇടവകയിലെ പ്രമുഖ വ്യവസായിയുടെ സഹായത്തോടെ മുങ്ങുകയായിരുന്നു. അതിനിടെ വികാരിയുടെ പീഡനത്തിനെതിരെ ഫേസ് ബുക്കില്‍ പ്രതികരിച്ച പള്ളിയിലെ ഗായകസംഘത്തില്‍പ്പെട്ട യുവാവിനും കുടുംബത്തിനും ഇടവകയിലെ പ്രമുഖന്റെ നേതൃത്വത്തില്‍ പള്ളിയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ദുഃഖവെള്ളിയാഴ്ച ഇവര്‍ക്ക് പള്ളിയിലെ ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നില്ല. ഇതോടെ പ്രതിഷേധം ശക്തമായി. ലത്തീന്‍ സഭയുടെ കീഴിലാണ് കുരിശ് ലൂര്‍ദ് മാതാ പള്ളി. ജനുവരി മാസത്തില്‍ ഒരുതവണ പീഡിപ്പിച്ച ശേഷം പിന്നീട് പള്ളിയില്‍ വിളിച്ചുവരുത്തിയായിരുന്നുവത്രെ ഉപദ്രവം. ധ്യാന ഗുരുരു കൂടിയാണു വികാരി. രണ്ടു മാസക്കാലം ഇതേ തരത്തില്‍ വികാരി പെരുമാറിയിരുന്നതായും പറയപ്പെടുന്നു.

പരാതി രേഖാമൂലം പൊലീസില്‍ എത്തുന്നതിനു മുന്‍പുതന്നെ ഈ വിവരം പള്ളി അധികൃതര്‍ അറിഞ്ഞിരുന്നതായും വികാരിയെ രഹസ്യമായി പള്ളിയില്‍നിന്ന് സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. സംഗീതജ്ഞനും ഗായകനും മികച്ച പ്രഭാഷകനുമായ ഫാ. എഡ്‌വിന്‍ സിഗ്രേസ് സഭയിലെ പുരോഹിതര്‍ക്കുള്‍പ്പെടെ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്നയാളാണ്. നിരവധി ക്രിസ്തീയഭക്തിഗാന ആല്‍ബങ്ങള്‍ ഇദ്ദേഹം ഇറക്കിയിട്ടുണ്ട്.

fr. edwin songജനുവരി മുതല്‍ മാര്‍ച്ച് വരെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.സംഭവത്തിനു ശേഷം ഒളിവിലായിരുന്നു ഫിഗ്രേസ്. ഫിഗ്രേസിന്റെ സഹോദരൻ ചാലക്കുടി സാമ്പള്ളൂർ പതിശ്ശേരി വീട്ടിൽ സിൽവസ്റ്റർ ഫിഗ്രേസ് (58), മറ്റൊരു സഹോദരന്റെ മകൻ മറൈൻ എൻജിനിയിറിംഗ് വിദ്യാർത്ഥിയായ വെള്ളിക്കുളങ്ങര അരീപ്പറമ്പ് പൂമംഗലം പതിശ്ശേരി വീട്ടിൽ ഗാർവിൻ ഫിഗ്രേസ് (22) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുത്തൻവേലിക്കര പൊലീസ് കേസെടുത്തത്. തുടർന്ന് പ്രദേശത്തെ ബാറുടമയുടെയും പള്ളിക്കമ്മിറ്റിയിലെ ചിലരുടെയും സഹായത്തോടെ ഫിഗ്രേസ് ഒളിവിൽ പോയി. പിന്നീട് ഇയാൾ ദുബായിലേക്കും പോവുകയായിരുന്നു. ഏപ്രിൽ 27 ന് വടക്കേക്കര സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ ഹാജരായി മൊഴി നൽകി. എന്നാൽ ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതോടെ വീണ്ടും എഡ്വിൻ ഒളിവിൽ പോവുകയായിരുന്നു.
അതേസമയം, കോട്ടപ്പുറം രൂപത ബിഷപ്പ് ജോസഫ് കാരിക്കശ്ശേരിയുടെ അറിവോടെ പുരോഹിതരായ ഫാ. ഫ്രാൻസിസ് താണിയത്ത്, ഫാ. നിക്സൺ കാട്ടശേരി എന്നിവർ ചേർന്നൊരുക്കിയ കെണിയാണ് തനിക്കെതിരായ പീഡനക്കേസെന്ന് ഫാ. എഡ്വിൻ ഫിഗ്രേസ് നേരത്തെ ആരോപിച്ചിരുന്നു.

 

Advertisement
Kerala25 mins ago

സാമൂഹ്യമാധ്യമങ്ങളില്‍ താരമായി’Ex MPയെന്ന ബോര്‍ഡ് ‘.പരിഹസിച്ച് ബല്‍റാം; കാര്‍ സമ്പത്തിന്റേതെന്ന് വ്യാപക പ്രചരണം. തോറ്റ എം.പിയെന്ന് പറഞ്ഞു നടക്കുന്ന അഴകിയ രാവണനെന്ന് നാട്ടുകാര്‍

National2 hours ago

മമതയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്ക്; വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞ് ജനം; ഡോക്ടര്‍മാരുടെ സമരത്തിന്റെ അനന്തര ഫലങ്ങള്‍

Crime3 hours ago

അജാസ് തലതിരിഞ്ഞ സ്വഭാവക്കാരന്‍..!! എല്ലാം കരുതിക്കൂട്ടി പദ്ധതി തയ്യാറാക്കിയതിന് തെളിവ്

Kerala3 hours ago

ക്ഷേമ പെന്‍ഷന്‍ അടിച്ചു മാറ്റിയ സി.പി.എം നേതാവിനെതിരെ പോലീസ് കേസെടുത്തു

Crime4 hours ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment4 hours ago

ഇസ്ലാംമിലേയ്ക്ക് മതംമാറുന്നത് തെറ്റാണോ? മതംമാറ്റം മഹത്വവല്‍ക്കരിച്ച് കുഞ്ഞിരാമന്റെ കുപ്പായം; പ്രതിഷേധം കനക്കുന്നു

Kerala4 hours ago

രണ്ടില പിളര്‍പ്പിലേക്ക്..!! പൊട്ടിത്തെറിച്ച് പിജെ ജോസഫ്; സംസ്ഥാന സമിതി നിയമവിരുദ്ധം

Crime20 hours ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime21 hours ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Crime22 hours ago

മന്ത്രിവാദിക്ക് വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; മകന്റെ മൊഴിയില്‍ പിതാവും മന്ത്രിവാദിയും പിടിയില്‍

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Crime20 hours ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Entertainment2 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime21 hours ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Entertainment4 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

News5 days ago

സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെ-രാഹുൽ ഗാന്ധി

National3 weeks ago

ആന്റണിയും ഉമ്മൻ ചാണ്ടിയും ഇരുന്ന ഹാളിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക…രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?

Trending

Copyright © 2019 Dailyindianherald