യുവതിയുടെ ശസ്ത്രക്രിയ നടത്താന്‍ 3000 രൂപ കൈക്കൂലി വാങ്ങി; പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്ന് 15 ലക്ഷം കണ്ടെത്തി; കൈക്കൂലി കേസില്‍ ഡോക്ടറുടെ സ്വത്തുക്കളില്‍ ഇഡി അന്വേഷണം

തൃശൂര്‍: 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ സ്വത്തുക്കളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ പിടിച്ചതോടെയാണ് ഇഡി അന്വേഷിക്കാന്‍ തീരുമാനിച്ചത്. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകള്‍ ഇ ഡിയെ അറിയിക്കേണ്ടതുണ്ട്. ലഭിച്ച വിവരം വിജിലന്‍സ്, ഇ ഡി ഉദ്യോഗസ്ഥരെ അറിയിക്കും.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ഷെറിന്‍ ഐസക്കാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയയ്ക്കാണ് ഇയാള്‍ പണം വാങ്ങിയത്. 3000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് ഡോക്ടറെ പിടികൂടിയത്. പണം നല്‍കാതിരുന്നതിനാല്‍ ശസ്ത്രക്രിയ പലതവണ മാറ്റി വച്ചിരുന്നു. ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ വച്ചായിരുന്നു അറസ്റ്റ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top