പരവൂര്‍ ദുരന്തം; ഒളിവിലായിരുന്ന മുഖ്യകരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയും കീഴടങ്ങി

767suuge263ui0t0lgq1abbh54

കൊല്ലം: പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലെ മുഖ്യ വെടിക്കെട്ട് കരാറുകാരന്‍ വര്‍ക്കല കൃഷ്ണന്‍കുട്ടിയും ഭാര്യ അനാര്‍ക്കലിയും പോലീസില്‍ കീഴടങ്ങി. ദുരന്തം നടന്നതിനുശേഷം ഇരുവരുടെയും യാതൊരു വിവരവും ഉണ്ടായിരുന്നില്ല. വെടിക്കെട്ട് നടന്ന ദിവസം ഇരുവരും വീട്ടിലെത്തി സാധനങ്ങളൊക്കെ എടുത്ത് രക്ഷപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഇവര്‍ക്കായുള്ള തിരച്ചിലിലായിരുന്നു പോലീസ്. ഒടുവില്‍ കൊല്ലം പാരിപ്പള്ളിയിലെ പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഇരുവരും കീഴടങ്ങിയത്. വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ ഇയാള്‍ മരണപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, കൃഷ്ണന്‍കുട്ടി മരിച്ചിട്ടില്ലെന്നും മുങ്ങിയെന്നുമുള്ള വാര്‍ത്തകളാണ് പിന്നീട് വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃഷ്ണന്‍കുട്ടിയും ഭാര്യയും പേരക്കുട്ടികളും മരുമകന്‍ ഷിബുവും അയല്‍വാസികളായ രണ്ട് സ്ത്രീകളും കൃഷ്ണന്‍കുട്ടിയുടെ ജീപ്പില്‍ ഉച്ചയോടെ പോയതായാണ് സമീപവാസികള്‍ പറഞ്ഞിരുന്നത്. പിറ്റേന്ന് രാവിലെ ഒപ്പം പോയവര്‍ തിരികെ വന്നു. അന്ന് വെളുപ്പിനെ അഞ്ചരയോടെ പുത്തന്‍ചന്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൃഷ്ണന്‍കുട്ടിയും കുടുംബവും വന്നത് കണ്ടവരുണ്ട്.

എന്നാല്‍, പിന്നീട് ഇവരെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മത്സരകമ്പത്തില്‍ കൃഷ്ണന്‍കുട്ടിയായിരുന്നു വിജയി. എറണാകുളത്തെ ഒരു ലോഡ്ജില്‍ ഇരുവരും ഉണ്ടെന്നുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് അവിടെ എത്തിയപ്പോഴേക്കും ഇരുവരും അവിടെ നിന്നും മുങ്ങിയിരുന്നു.

Top