മെറിന്‍ ജേക്കബ് പഠിപ്പിച്ച സ്‌കൂളിലെ അക്കൗണ്ടില്‍ ശ്രീനഗറില്‍നിന്ന് എത്തിയത് രണ്ടുലക്ഷം രൂപ; അന്വേഷണം സ്‌കൂളിലേക്ക്

merin-jacob-ISIS

കൊച്ചി: ചക്കരപ്പറമ്പിലെ ഒരു സ്‌കൂള്‍ അക്കൗണ്ടില്‍ ശ്രീനഗറില്‍നിന്ന് എത്തിയത് രണ്ടുലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. കാണാതായ മെറിന്‍ ജേക്കബ് അധ്യാപികയായി സേവനം അനുഷ്ഠിച്ച സ്‌കൂളാണിത്. മെറിന്‍ ജേക്കബിന് ഐഎസുമായി ബന്ധമുണ്ടോന്ന് നേരത്തെ സംശയമുണ്ടായിരുന്നു.

ഇപ്പോള്‍ ഈ പണം എങ്ങനെ സ്‌കൂള്‍ അക്കൗണ്ടില്‍ എത്തിയെന്നാണ് അറിയേണ്ടത്. അധികൃതര്‍ സ്‌കൂളിലേക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ശ്രീനഗറില്‍ നിന്ന് പണമെത്തിയിരുന്നു. രണ്ടു ലക്ഷം രൂപയാണ് ഈ അക്കൗണ്ടിലേക്ക് എത്തിയത്. സിഡിഎം മെഷീന്‍ വഴി നിക്ഷേപിച്ച ഈ പണത്തിന്റേതടക്കം സ്‌കൂളിന്റെ സാമ്പത്തിക സ്രോതസ് അന്വേഷണവിഷയമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേ ദിവസം ഹൈദരാബാദില്‍ നിന്ന് ഒരു ലക്ഷം രൂപയും ഈ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി ചക്കരപ്പറമ്പിലെ ഒരു സ്‌കൂളിലാണ് മെറിന്‍ ആദ്യം അധ്യാപികയായി ജോലിക്ക് കയറിയത്. പിന്നീട് ഇതേ സ്‌കൂളിന്റെ പറവൂര്‍ തത്തപ്പള്ളിയിലെ ശാഖയിലും അധ്യാപികയായി. ഭര്‍ത്താവ് ബാസ്റ്റിന്‍ എന്ന യഹിയ നിര്‍ദേശിച്ചതനുസരിച്ചാണ് മെറിന്‍ അധ്യാപികയായി ഈ സ്‌കൂളുകളില്‍ ജോലിക്ക് കയറിയത്. ആദ്യം മുംബൈയില്‍ ജോലിക്കുപോയ മെറിനെ പാലക്കാട് സ്വദേശിയായ ബാസ്റ്റിന്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. മതം മാറിയപ്പോഴാണ് ബെസ്റ്റിന്‍, യഹിയ എന്ന പേര് സ്വീകരിച്ചത്. 22 കാരിയായ മെറിന്‍ മറിയം എന്ന പേരും സ്വീകരിച്ചു.

Top