ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ പഠിക്കില്ലെന്ന് പെണ്‍കുട്ടികള്‍; കുട്ടികളെ സ്‌കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കളും

school

ബാര്‍മര്‍: ആണ്‍കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ തങ്ങളുടെ മകളെ അയക്കില്ലെന്ന് രക്ഷിതാക്കള്‍. ആണ്‍ക്കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ സമ്മതമല്ലെന്ന് അറിയിച്ച് രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു.

ബാര്‍മറിലെ റാണിഗാവില്‍ വിദ്യാര്‍ത്ഥിനികള്‍ മാത്രം പഠിച്ചിരുന്ന സ്‌കൂള്‍ അടച്ചു പൂട്ടിയശേഷം ഇവിടുത്തെ കുട്ടികളെ സമീപത്തെ ഹയര്‍സെക്കന്ററി സ്‌കൂളിലേയ്ക്ക് മാറ്റിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഓഗസ്റ്റ് ഒന്നു മുതല്‍ ആണ്‍കുട്ടികള്‍ പഠിക്കുന്ന കുട്ടിലേയ്ക്ക് ചേര്‍ന്ന് പഠിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, തങ്ങളുടെ കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പം ഒരു ക്ലാസില്‍ എങ്ങനെ പഠിപ്പിക്കുമെന്ന ആശങ്കയാണ് രക്ഷിതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടികള്‍ മാത്രം പഠിച്ചുകൊണ്ടിരിക്കുന്ന ഈ സ്‌കൂള്‍ പൂട്ടിയാല്‍ ഇവിടുത്തെ കുട്ടികളെ ആണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേയ്ക്ക് വിടില്ലെന്ന് പ്രിന്‍സിപ്പലും അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന ഈ സ്‌കൂള്‍ പൂട്ടാന്‍ തീരുമാനിക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്ന സമീപമാന് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രിന്‍സിപ്പള്‍ കുറ്റപ്പെടുത്തി.

 

Top