കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ബൈക്കുമായി കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ 30 മീറ്ററോളം അകലേക്ക് തെറിച്ചു വീണു; യുവാവ് മരിച്ചു

കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പത്തനംതിട്ട മാരാമണ്‍ ചെട്ടിമുക്ക് പൂവണ്ണുനില്‍ക്കുന്നതില്‍ ഏബ്രഹാം മാത്യുവിന്റെയും ബിജിയുടെയും മകന്‍ വിനയ് മാത്യുവാണ് (22) മരിച്ചത്. രാത്രി 2.10 യോടെ വില്ലിങ്ഡന്‍ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം.

കാറില്‍ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാര്‍ബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശി പങ്കജ് കുമാര്‍ (35), അന്തരീക്ഷ് ധാകര്‍ (23) എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നെന്നു പരിശോധനയില്‍ തെളിഞ്ഞതായി ഹാര്‍ബര്‍ എസ്‌ഐ സി ആര്‍ സിങ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മട്ടാഞ്ചേരി ഹാള്‍ട്ട് ഭാഗത്ത് നിന്ന് വന്ന കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിനയ് 30 മീറ്ററോളം അകലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ വിനയ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു.

Top