അമ്മയെ നീക്കി മകന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ? രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക്

rahul-gandhi

ദില്ലി: സോണിയ ഗാന്ധിയുടെ പദവി ഇനി മകന്‍ ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പരിഗണിക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകും. എന്നാല്‍, അധ്യക്ഷ സ്ഥാനത്ത് സോണിയ തന്നെ മതിയെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.

അതേസമയം, മുതിര്‍ന്ന നേതാക്കന്മാരില്‍ നിന്നുള്ള അഭിപ്രായത്തെ മറികടന്ന് രാഹുലിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവിലാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. നേരത്തെ രാഹുലിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും രാഹുലിന്റെ സഹോദരി കൂടിയായ പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിരുന്നു.

എന്നാല്‍ റോബര്‍ട്ട് വദ്രക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുലിനെ തന്നെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടു വരാന്‍ തീരുമാനിക്കുകയായിരുന്നു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയും അധ്യക്ഷ സ്ഥാനം മാറുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു.

Top