രാജ്യദ്രോഹ കുറ്റം ചുമത്തണം …

രാജ്യദ്രോഹ കുറ്റം ചുമത്തണം …ഇന്ത്യന്‍ സേനയുടെ നടപടി രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള. ഇന്ത്യയെ വിഭജിക്കണമെന്ന നിലപാടാണ് സി പി എം പണ്ടും ശ്രമിച്ചിട്ടുള്ളതെന്നും കോടിയേരിക്ക് ചൈനയുടെ പ്രേതം ബാധിച്ചതാണെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.

പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ ആക്രമണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദിയുടെ ശ്രമമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സൈനിക നടപടിയെ കോടിയേരി അപമാനിച്ചുവെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസും ആരോപിച്ചു. കോടിയേരി പാകിസ്ഥാന് വേണ്ടി സംസാരിക്കുകയാണ്. കോടിയേരിയുടെ നടപടി രാജ്യദ്രോഹമാണെന്നും കോടിയേരിക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

Top