കോടിയേരി ബാലകൃഷ്ണന്‍ രാജിവെക്കും ? പിണറായി- കോടിയേരി കൂടിക്കാഴ്ച എ.കെ.ജി സെന്ററില്‍..

തിരുവനന്തപുരം:സി.പി.ഐ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിയുമെന്നു പ്രചാരണം ശക്തമായി .മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കൊടിയേരിയുടെ മകന്റെ പേരില്‍ കേസുകള്‍ ചുമത്തിയ പശ്ചാത്തലത്തിലാണ് തിരക്കിട്ട ചര്‍ച്ചയെന്നാണ് സൂചന. എ.കെ.ജി സെന്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായിട്ടായിരുന്നു കൂടിക്കാഴ്ച്ച .

മുഖ്യമന്ത്രിയ്ക്ക് പുറമേ പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി അടക്കമുള്ള നേതാക്കളും എ.കെ.ജി സെന്ററിലെത്തിയിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന വാര്‍ത്തകള്‍ തള്ളിയ പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ബിനീഷിനെതിരായ കേസിന്റെ പേരില്‍ കോടിയേരിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനമെന്നും വ്യക്തമാക്കിയിരുന്നു.

മറ്റ് പാര്‍ട്ടി നേതാക്കളും എ കെ ജി സെന്ററിലേക്ക് എത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയും ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഇതിനിടെയാണ് അടിയന്തര യോഗം ചേരുന്നത് .ശിവശങ്കറിന് പിന്നാലെ സിഎം രവീന്ദ്രനെയും ഇഡി വിളിപ്പിച്ചതോടെ പ്രതിപക്ഷം സര്‍ക്കാരിനെതിരായ ആരോപണം കടുപ്പിച്ചിരുന്നു. രവീന്ദ്രനെ ലക്ഷ്യം വെച്ച്‌ പ്രതിപക്ഷം നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Top