ട്രോളില്‍ നിറഞ്ഞ് എഎന്‍ രാധാകൃഷ്ണന്‍; എകെജി സെന്ററില്‍ നിന്ന് പിണറായിയെയും കോടിയേരിയും ഇറക്കിവിടും, എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നമെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളാക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന് പറഞ്ഞതിന് പിന്നാലെ എകെജി സെന്ററില്‍ നിന്ന് പിണറായിയെയും കോടിയേരിയും ഇറക്കിവിടുമെന്നും എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്നും പറഞ്ഞതാണ് ട്രോളാക്രമണത്തിന് പിന്നില്‍.

കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും അടക്കം പുറത്താക്കി എകെജി സെന്റര്‍ സീല്‍ ചെയ്യുമെന്നാണ് എഎന്‍ രാധാകൃഷ്ണന്റെ ഭീഷണി. ശബരിമല വിഷയത്തില്‍ സിപിഎം ഗൂഢാലോചന നടത്തുന്ന കേന്ദ്രമാണ് എകെജി സെന്റര്‍. അതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ ഭീഷണി മുഴക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നിതിന്‍ ഗഡ്കരി വായില്‍ തുണി തിരുകണം എന്ന് പറഞ്ഞത് ഇവനെ പോലുള്ള…… 96.5 % നേതാക്കളെ കുറിച്ചാണ് എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം” എന്നും ‘ഇതിനൊക്കെ കാരണം യതീഷ് ചന്ദ്രയാണ്. പുള്ളി അന്ന് നോക്കിയപ്പോള്‍ പോയ കിളിയാണ്, പിന്നെ ഇതു വരെ രാധ സ്വബോധം വീണ്ടെടുത്തിട്ടില്ല”., ”ഈ കഞ്ചാവ് വീട്ടില്‍ കൃഷി ആണോ അതോ പുറത്തു നിന്നും വരുത്തുവാണോ?എന്തായാലും കൂടിയ ഇനമാണ്” തുടങ്ങിയാണ് രാധാകൃഷ്ണനെതിരെ വരുന്ന കമന്റുകള്‍.

ചിലരാണെങ്കില്‍ അദ്ദേഹത്തെ ചികിത്സിക്കണമെന്ന് വരെ പറയുന്നു…
‘എന്തിന്നാഡേയ് ഇതു… നിരാഹാരം കിടന്നു തന്റെ തലയിലെ വല്ല സ്‌ക്രൂ അഴിഞ്ഞോ… ഇനി ഇതിനു പിന്നാലെ മാപ്പ് കോപ്പ് എന്ന് പറഞ്ഞു നീ വരുവോടെയ്..എന്തായാലും നിങ്ങളു കാരണം ദിവസവും മനസറിഞ്ഞു ചിരിക്കാന്‍ പറ്റുന്നുണ്ട്… അതിനു പെരുത്ത നന്ദി ഉണ്ട്”…

Top