പിണറായി പറത്തിവിട്ട വെള്ളരിപ്രാവ് വേദിയില്‍ ചത്തുവീണു; അപശകുനമെന്ന് പാര്‍ട്ടിസഖാക്കളും സോഷ്യല്‍മീഡിയയും; സിപിഎം പിടിച്ച പുതിയ പുലിവാല്

തിരുവനന്തപുരം : കേരളത്തിലെ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും വിശ്വാസത്തിനെതിരല്ല എന്നാല്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാനും ഇവര്‍ തയ്യാറാകും. പക്ഷെ കഴിഞ്ഞ സിപിഎം നേരിട്ട അപശകുനങ്ങളില്‍ പാര്‍ട്ടിനേതാക്കള്‍ തന്നെ ഭയത്തിലാണെന്നാണ് സംസാരം. വിശ്വാസം തരി ഇല്ലെങ്കിലും ചിലപ്പോഴൊക്കെ ചിലകാര്യങ്ങള്‍ വിശ്വസിക്കേണ്ടിവരുമെന്ന അവസ്ഥായാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക്. കൊട്ടിഘോഷിച്ച് കാസര്‍കോഡ് നിന്നും തുടങ്ങിയ പിണറായി വിജയന്റെ നവകേരളയാത്ര തലസ്ഥാനത്തെത്തിയപ്പോഴെക്കും നിറംമങ്ങിയ അവസ്ഥയിലായി.

 

ജാഥ മധ്യ കേരളം പിന്നിട്ടപ്പോഴാണ് സരിതയുടെ പുതിയ വെളിപ്പെടുത്തലില്‍ കേരളം വീണ്ടും ഇളകിമറിഞ്ഞത് ഇതോടെ പിണറായി വിജയന്റെ നല്ലകാലമെന്ന് പലരും പറഞ്ഞു. ജാഥ തലസ്ഥാനത്തെത്തുന്നതോടെ ഉമ്മന്‍ചാണ്ടി രാജിവയ്ക്കുമെന്നായി രാഷ്ട്രീയ നിരീക്ഷകര്‍ പക്ഷെ ഒന്നും സംഭവിച്ചില്ല. എന്നാല്‍ സിപിഎമ്മിന് ഇരുട്ടടികള്‍ ഒരോന്നായി കിട്ടുകയും ചെയ്തും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബി ഐ അന്വേഷണം പ്രഖ്യാപിച്ചതാണ് പാര്‍ട്ടി നേതൃത്വത്തിനെ കുഴക്കിയത്. ലാവലിന്‍ കേസില്‍ തിരിച്ചടിയായി കോടതി വിധിയും വന്നു… അതു പേരാഞ്ഞ് ബിജെപി പ്രവര്‍ത്തകന്റെ മരണം സിപിഎം തലയിലായി…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഇതൊന്നുമല്ല തലസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്തെ ചിന്തകള്‍ പിണറായി വിജയന്റെ ജാഥ സമാപന വേദിയില്‍ പിണറായി വിജയന്‍ പറത്തയിയ വെളളരിപ്രാവ് വേദിയില്‍ തന്നെ ചത്തുവീണതാണ്. നേരത്തെ തീരുമാനിച്ച സമാപനം സംഘടക സമിതി ചെയര്‍മാന്‍ ഒ എന്‍ വിയുടെ അപ്രതീക്ഷിതമായ വിടവാങ്ങലില്‍ മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു. പിന്നാലെയാണ് പ്രാവിന്റെ ചത്തുവീഴലും സഖാക്കളുടെ ആശങ്കയായി മാറിയത്. പാര്‍ട്ടികാര്‍ക്ക് അപശകുനത്തിലൊന്നും വിശ്വസമില്ലെങ്കിലും സോഷ്യല്‍ മീഡിയ ഇതൊക്കെ ആഘോഷിക്കുകയാണ്.

സമാധാനത്തിന്റെ പ്രതീകമാണ് പ്രാവ് . സമാപന സമ്മേളന വേദിയില്‍ സമാധാനത്തിന്റെ പ്രതീകമായി പിണറായി വെള്ളരി പ്രാവിനെ പറത്തിയത് നേരെ പറന്നുപൊങ്ങി പ്രാവ് താഴെ വീണു . പാര്‍ട്ടിചാനലില്‍ ഇത് ലൈവായി കണ്ട സഖാക്കള്‍ ഞെട്ടിപോയെന്നാണ് സോഷ്യല്‍ മീഡിയയുടെ ട്രോളര്‍മാരുടെ വിശേഷണം. എന്തായാലും പാര്‍ട്ടി സഖാക്കളിലെ മൂത്ത ഭക്തന്‍മാര്‍ ഉടനെ തന്നെ മുന്‍ സെക്രട്ടറിയെ ജോതിഷ്യന്‍മാരുടെ അടുത്തെത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കുറഞ്ഞത് ഒരു ശത്രു സംഹാര പൂജയെങ്കിലും നടത്തണം…

Top