എൽഡിഎഫ് 105 സീറ്റ് നേടും.മലബാറില്‍ ഞെട്ടിക്കുന്ന വിജയം!48ല്‍ 35 ലേറെ സീറ്റ് നേടും!!യുഡിഎഫ് മലപ്പുറത്ത് ഒതുങ്ങും.ബിജെപി 3 സീറ്റിന്റെ ശുഭപ്രതീക്ഷയിൽ.കേരളത്തിൽ പിണറായി തരംഗം

കൊച്ചി: കേരളത്തിൽ പിണറായി വിജയൻ വീണ്ടും ഭരിക്കും .ഇടതുമുന്നണി നൂറിലധികം സീറ്റുനേടുമെന്നു എൽഡിഎഫ് നേതാക്കളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള പ്രാഥമിക റിപ്പോർട്ട്.തിരഞ്ഞെടുപ്പിന് ശേഷമുള്ള കുട്ടലും കിഴിക്കലും കഴിഞ്ഞപ്പോൾ തുടർ ഭരണത്തിൽ കുറഞ്ഞ ഒരു ചർച്ചയും ഇടതുപക്ഷത്തുനിന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത് . പതിനാല് ജില്ലകളിലേയും CPM ഓഫിസുകളിൽ നിന്ന് വരുന്ന കണക്കുകൾ ഇടതുപക്ഷ വിജയത്തിന്റേത് മാത്രമാണ്. ഇടതുമുന്നണി പോളിങ് ദിനത്തില്‍ തന്നെ കണക്കുകള്‍ ശേഖരിച്ച് ഇന്നോടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞു. യുഡിഎഫ് കേന്ദ്രങ്ങളിലും ബിജെപിയും ഇപ്പോഴും കണക്കുകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വോട്ടെടുപ്പിന് മുമ്പെന്ന പോലെ വോട്ടെടുപ്പിന് ശേഷവും മൂന്ന് മുന്നണികളും വലിയ അവകാശ വാദമാണ് നടത്തുന്നത്. കോഴിക്കോട് ഉള്‍പ്പടേയുള്ള ജില്ലകളില്‍ തിരിച്ച് വരുമെന്ന് യുഡിഎഫ് പറയുമ്പോള്‍ മലപ്പുറം ഒഴികേയുള്ള മലബാറിലെ ജില്ലകളില്‍ മികച്ച മുന്നേറ്റമുണ്ടാവുമെന്നാണ് ഇടത് നേതൃത്വം അഭിപ്രായപ്പെടുന്നത്.

കേരളത്തിൽ 105 സീറ്റ് നേടി അധികാരത്തിൽ വരും എന്നു തന്നെയാണ് ഇടതുപക്ഷവുമായി അടുപ്പമുള്ള കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വാർത്തകൾ. വടക്കൻ കേരളത്തോടൊപ്പം തെക്കൻ കേരളത്തിലും മികച്ച പ്രകടനമാണ് ഇടതുപക്ഷത്തിന്റേത് എന്നാണ് പൊതുവിലുള്ള വിലയിരുത്തലുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഞ്ചേശ്വരത്താണ് മലബാറില്‍ ബിജെപി പ്രതീക്ഷ വെക്കുന്നത്. കഴിഞ്ഞ തവണ 89 വോട്ടിന് തോറ്റ സുരേന്ദ്രന്‍ ഇത്തവണ വീണ്ടും മത്സരിച്ച മണ്ഡലത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ക്രോസ് വോട്ടിങ് ഉണ്ടായില്ലെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എംടി രമേശ് മത്സരിച്ച കോഴിക്കോട് നോര്‍ത്തില്‍ വിജയത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടാം സ്ഥാനം ഉറപ്പാണെന്നും ബിജെപി കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു.

പാലക്കാട് മണ്ഡലത്തിലെ വോട്ടറും കോൺഗ്രസ് നേതാവും മഹാരാഷ്ട്രാ ഗവർണ്ണറുമായ ശങ്കരനാരായണന്റെ മകൾ UDFനെതിരെ ചില കടുത്ത ആക്ഷേപങ്ങൾ ഉന്നയിച്ചതും BJP യെ പ്രകീർത്തിച്ചു പറഞ്ഞതും കൂട്ടി വായിച്ചാൽ ഈ കാര്യത്തിൽ ചില വ്യക്തത വരും.

ഇപ്പോഴും ഇരുട്ടിൽ തന്നെയാണ് UDF. ഇന്നോളമില്ലാത്ത ചരിത്രപരമായ പാപ്പരത്തമാണ് UDF ന് അകത്ത് കാണുന്നത്. KPCC പ്രസിഡന്റിനോ, യുഡിഎഫ് കൺവീനർക്കോ പ്രതിപക്ഷ നേതാവിനോ ഒന്നും തന്നെ സംസ്ഥാനത്ത് UDF നേടുന്നതിന്റെ ഏകദേശ കണക്ക് പോലും പറയാൻ സാധിക്കുന്നില്ല. വർക്കിംഗ് പ്രിഡന്റ് കെ സുധാകരൻ കണ്ണൂർ മണ്ഡലത്തിന്റെ കാര്യത്തിൽ നൂറ് ശതമാനം വിജയം എന്ന് പറയുന്നില്ല. UDF ദയനീയ പരാജയം സമ്മതിച്ചതു പോലുള്ള വാക്കുകളാണ് നേതാക്കളിൽ നിന്നും കേൾക്കുന്നതും.

കേരളത്തിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് മികച്ച രീതിയിലുള്ള പോളിങ്ങായിരുന്നു മലബാറില്‍ നടന്നത്. കാസര്‍കോട് 74.91, കണ്ണൂര്‍ 77.78, കോഴിക്കോട് 78.42, വയനാട് 74.97, മലപ്പുറം 78.31 ശതമാനം എന്നിങ്ങനെയാണ് അഞ്ച് ജില്ലകളിലെ പോളിങ്. കോഴിക്കോട്ടെ 78.42 ശതമാനമാണ് സംസ്ഥാനത്തെ തന്നെ ജില്ലാ അടിസ്ഥാനത്തിലുള്ള ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനം.

കണ്ണൂരിലും കോഴിക്കോട് വോട്ടിങ് ശതമാനം ഉയര്‍ന്ന് നിന്നത് എല്‍ഡിഎഫിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 2016 ല്‍ ഈ അഞ്ച് ജില്ലകളിലെ 48 സീറ്റുകളില്‍ 28 സീറ്റുകളിലായിരുന്നു ഇടതുമുന്നണിയുടെ വിജയം. ഇത്തവണ ഈ നിലയില്‍ നിന്നും വലിയ മുന്നേറ്റം ഉണ്ടാക്കാമെന്നാണ് പ്രതീക്ഷ. ആകെ 35ലേറെ സീറ്റുകള്‍ ഈ മേഖലയില്‍ നിന്ന് പിടിക്കാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍.

മലാബാറില്‍ മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് യുഡിഎഫിന്‍റെയും കണക്ക് കൂട്ടല്‍ മലപ്പുറത്ത് പതിനഞ്ചോളം സീറ്റുകളിലാണ് വിജയ പ്രതീക്ഷ. വയനാട്ടില്‍ മൂന്ന് സീറ്റുകളും ലഭിച്ചേക്കാം. കണ്ണൂരില്‍ സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ കൂത്തുപറമ്പ്, കണ്ണൂര്‍ സീറ്റുകളിലാണ് വിജയ പ്രതീക്ഷ. കാസര്‍കോട് തൃക്കരിപ്പൂരും അധികമായി പ്രതീക്ഷിക്കുന്നു.

കോഴിക്കോട് ജില്ലയില്‍ പകുതിയില്‍ അധികം സീറ്റുകള്‍ കിട്ടുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍, സീറ്റിങ് സീറ്റുകള്‍ക്ക് പുറമെ, കോഴിക്കോട് നോര്‍ത്ത്, കൊയിലാണ്ടി, വടകര, കുന്ദമംഗലം, തിരുവമ്പാടി, കൊടുവള്ളി സീറ്റുകളിലാണ് യുഡിഎഫിന് വിജയ പ്രതീക്ഷയുള്ളത്. ഇത്തവണ കോഴിക്കോട് 5 മുതല്‍ എട്ട് എംഎല്‍എമാര്‍ ജില്ലയില്‍ നിന്ന് യുഡിഎഫിന് ഉണ്ടാവുമെന്നാണ് എംകെ രാഘവന്‍ അഭിപ്രായപ്പെട്ടത്.

കോഴിക്കോട് ജില്ലയില്‍ ആകെയുള്ള 13 ല്‍ 11 കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു. ലീഗ് പിടിച്ച കോഴിക്കോട് സൗത്തും കുറ്റ്യാടിയും മാത്രമായിരുന്നു യുഡിഎഫ് അക്കൗണ്ടില്‍ ഉള്ളത്. ഇത്തവണ അത് രണ്ട് പിടിച്ചെടുക്കുമെന്നാണ് വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സിപിഎം കേന്ദ്രങ്ങല്‍ അവകാശപ്പെട്ടത്.

അഴീക്കോട്, ഇരിക്കൂര്‍, പേരാവൂര്‍ എന്നീ മൂന്ന് സിറ്റിങ് സീറ്റുകളാണ് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് ഉള്ളത്. ഇതില്‍ അഴീക്കോടും പേരാവൂരും ശക്തമായ മത്സരമാണ് നടന്നത്. ഇവ രണ്ടും പിടിച്ചെടുക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. ഇരിക്കൂര്‍ കൂടെ പോരണമെങ്കില്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വലിയ ചോര്‍ച്ച വേണം.

കാസര്‍കോട് കഴിഞ്ഞ തവണ എല്‍ഡിഎഫ് 3, യുഡിഎഫ് 2 എന്നതായിരുന്നു സ്ഥിതി. പല മണ്ഡലങ്ങളിലും ശക്തമായ മത്സരം നിലനിന്നെങ്കിലും നിലവലെ സ്ഥിതി തന്നെ തുടരുമെന്നാണ് പ്രതീക്ഷ. കണ്ണൂരില്‍ എല്‍ഡിഎഫ് 8, യുഡിഎഫ് 3 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ സ്ഥിതി ഇത്തവണ അത് 10-1 എന്ന അവസ്ഥയിലേക്ക് മാറുമെന്നാണ് പ്രതീക്ഷ.

വയനാട്ടിലെ 2-1 എന്ന അവസ്ഥയില്‍ നിന്നും 3-0 എന്ന സ്കോറാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. മൂന്നിടത്തും മത്സരം കടുപ്പമേറിയതായിരുന്നു എന്നതില്‍ ഇടത് നേതാക്കള്‍ക്ക് സംശയമില്ല. എന്നാല്‍ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെയുണ്ടായ പടലപ്പിണക്കങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ രാജിയുമാണ് പ്രതീക്ഷയേറ്റുന്നത്.

മലപ്പുറത്ത് ലീഗ് കേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ല. എങ്കിലും നാല് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചേക്കും. തരംഗം ഉണ്ടായാല്‍ മാത്രം അത് ഏഴായി വര്‍ധിക്കാമെന്നാണ് കണക്ക് കൂട്ടല്‍. തവനൂരില്‍ കെടി ജലീല്‍ എളുപ്പത്തില്‍ വിജയിച്ച് കയറുമെന്നും സിറ്റിങ് സീറ്റായ താനൂരില്‍ മത്സരം കനത്തുവെന്നും നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു.

അതേസമയം സംസ്ഥാനത്ത് ഒന്നിൽ നിന്ന് മാറി ഇത്തവണ മൂന്ന് സീറ്റുകളിൽ വിജയിക്കും എന്നാണ് ബിജെപിയുടെ അവകാശവാദം. അത് അഞ്ച് വരെയാകാം എന്നും പറയപ്പെടുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള ദിനങ്ങളിൽ നല്ല ശുഭാപ്തി വിശ്വാസത്തിലാണ് ബിജെപി. വിജയം മുന്നിൽ കണ്ട് പാലക്കാട് എംഎൽഎ ഓഫീസും തുടങ്ങിക്കഴിഞ്ഞു ബിജെപി സ്ഥാനാർത്ഥിയായ ഇ ശ്രീധരൻ. അദ്ദേഹത്തെ പോലൊരാൾ വ്യക്തമായ ഉറപ്പുകളില്ലാതെ ഇത്തരം നടപടികൾ സ്വീകരിക്കില്ല എന്നതിനാൽ പാലക്കാട് നല്ലത് പോലെ കോൺഗ്രസ്സ് വോട്ടുകൾ BJP പാളയത്തിൽ എത്തി എന്നത് വ്യക്തമാണ്.

Top