പറഞ്ഞത് മറന്ന് പിണറായി, സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകള്‍; ഏറ്റവും കൂടുതല്‍ ദ്ദേശസ്വയംഭരണ വകുപ്പില്‍, നരകിക്കുന്നത് ജീവിതങ്ങള്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകള്‍. സര്‍ക്കാര്‍ ജീവനക്കാരോട് അവര്‍ക്ക് മുന്‍പിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവനുണ്ടെന്നും അത് മറക്കരുതെന്നും സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ വാക്കുകള്‍ മുഖ്യന്‍ മറന്ന മട്ടാണ്.

സെട്ട്രേറിയറ്റിലെ വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 1,54,781 ഫയലുകള്‍ ഒക്ടോബര്‍ 31 വരെയുള്ള കണക്കാണിത്. നിയമസഭയില്‍ കെ.എസ്. ശബരീനാഥന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയതാണ് ഈ കണക്ക്. ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിന്റെ റെക്കാഡ് തദ്ദേശസ്വയംഭരണ വകുപ്പിലാണ്, 33705 ഫയലുകള്‍. കെ എസ് ശബരീനാഥ

മറ്റു വകുപ്പുകളും ഫയലുകളും

റവന്യൂ 14,264
ആഭ്യന്തരം 12,620
പൊതുവിദ്യാഭ്യാസം 10,214
ആരോഗ്യ കുടുംബക്ഷേമം 7055
ജലവിഭവം 5212
നികുതി 5076
വ്യവസായം 4750
പൊതുഭരണം 4522
പൊതുമരാമത്ത് 4023
ധനകാര്യം 3691
സഹകരണം 3628
വനംവന്യജീവി 3562
ഉന്നത വിദ്യാഭ്യാസം 3436
സാംസ്‌കാരികം 1642
പിന്നാക്ക സമുദായവികസനം 944
തീരദേശ കപ്പല്‍ഗതാഗതം,
ഉള്‍നാടന്‍ ജലഗതാഗതം 147

Top