കൈ​യാ​ങ്ക​ളി കേ​സി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി..ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി. കൈ​യാ​ങ്ക​ളി കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്നും ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ര​ണ്ടം​ഗ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന​ത് സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. നി​യ​മ​സ​ഭ പ​രി​ര​ക്ഷ ക്രി​മി​ന​ൽ കു​റ്റം ചെ​യ്യാ​നു​ള്ള പ​രി​ര​ക്ഷ​യ​ല്ല. അ​ക്ര​മ​ത്തി​ന് പ​രി​ര​ക്ഷ തേ​ടു​ന്ന​ത് പൗ​ര​നോ​ടു​ള്ള ച​തി​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് എ​പ്പോ​ഴും പ​രി​ര​ക്ഷ അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക അ​വ​കാ​ശം ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​ണ്. പ്ര​ത്യേ​ക അ​വ​കാ​ശം പൊ​തു​നി​യ​മ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​കാ​നു​ള്ള ക​വാ​ട​മ​ല്ലെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്വം സ​ഭ​യി​ൽ നി​ർ​ഭ​യ​മാ​യി നി​ർ​വ​ഹി​ക്കാ​നാ​ണ് അം​ഗ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലെ അ​ക്ര​മ​ങ്ങ​ൾ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ങ്ങ​ളോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള വ​ഞ്ച​ന​യാ​ണ്. എം​എ​ൽ​എ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം ഭ​ര​ണ​ഘ​ട​നാ​ലം​ഘ​ന​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു. സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ മ​ന്തി വി. ​ശി​വ​ൻ​കു​ട്ടി, ഇ.​പി. ജ​യ​രാ​ജ​ൻ, കെ.​ടി. ജ​ലീ​ൽ, കെ. ​അ​ജി​ത്, സി.​കെ. സ​ദാ​ശി​വ​ൻ, കെ. ​കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്നി​വ​ർ വി​ചാ​ര​ണ നേ​ടി​ടേ​ണ്ടി​വ​രും.2015ൽ ​ധ​ന​മ​ന്ത്രി കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്താ​ൻ ന​ട​ന്ന പ്ര​തി​ഷേ​ധ​മാ​ണ് നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ കൈ​യാ​ങ്ക​ളി​യാ​യി മാ​റി​യ കേ​സ്

കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറ് ഇടത് നേതാക്കളാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കൈയ്യാങ്കളിക്കേസിലെ പ്രധാന ആരോപണം. വി. ശിവന്‍കുട്ടി, കെ. അജിത്, സി. കെ. സദാശിവന്‍, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ഇപി ജയരാജന്‍ കെടി ജലീല്‍ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Top