പ്രണയ ദിനാശംസയില്‍ സംഘപരിവാറിനെ ട്രോളി ശശി തരൂര്‍;തിരിച്ചു ട്രോളി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി:പ്രണയ ദിനാശംസയില്‍ സംഘപരിവാറിനെ ട്രോളികൊണ്ട് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പ്രണയ ദിനം ആഘോഷിക്കുന്ന ആരെയെങ്കിലും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയാല്‍ അവരോട് കാമദേവന്റെ ദിവസം ആഘോഷിക്കുകയാണെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. എന്നാല്‍ ശശി തരൂരിന്റെ പരിഹാസത്തിന് മറുപടിയുമായി ഏറെ വൈകാതെ തന്നെ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി എത്തി. ശശി തരൂര്‍ പ്രണയ ഗുരുവാണെന്നും പ്രണയ ദിനാഘോഷത്തെ എതിര്‍ക്കുന്നവരെ പ്രണയഗുരു നേരിടുമെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി തന്റെ ട്വീറ്റില്‍ തരൂരിനെ പരിഹസിച്ചു.

 

Top