തരൂരിനെ പ്രവർത്തക സമതിൽ എടുക്കും.തരൂർ കോൺഗ്രസിൽ നിന്നും പുറത്ത് പോയാൽ വമ്പൻ തിരിച്ചടിയെന്ന് സോണിയയുടെ വിലയിരുത്തൽ.ജയിച്ചാലും തോറ്റാലും കാത്തിരിക്കുന്നത് സുപ്രധാന സ്ഥാനം

ദില്ലി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ജയിച്ചാലും പരാജയപ്പെട്ടാലും മുതിർന്ന നേതാവ് ശശി തരൂരിന് സുപ്രധാന പദവി ഉറപ്പ് നൽകി സോണിയ ഗാന്ധി. ശശി തരൂരിനെ പ്രവര്‍ത്തക സമിതി അംഗമാക്കാനാണ് തീരുമാനം. അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞാഴ്ച സോണിയ ഗാന്ധിയുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.ഈ കൂടിക്കാഴ്ചയിലാണ് തരൂരിന് ഉറപ്പ് ലഭിച്ചതെന്ന സൂചന.അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം ഈ തീരുമാനത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശശി തരൂരിന് വിജയിച്ചാലും പരാജയപ്പെട്ടാലും പാര്‍ട്ടിക്കുള്ളില്‍ സുപ്രധാന സ്ഥാനം ലഭിച്ചേക്കും. കഴിഞ്ഞയാഴ്ച ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായതെന്നാണ് വിവരം. ശശി തരൂരിനെ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമത ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കുമ്പോളും ഗാന്ധി കുടുംബവുമായി മികച്ച ബന്ധം നിലനിര്‍ത്തുന്ന നേതാവാണ് ശശി തരൂര്‍. തരൂര്‍ കോണ്‍ഗ്രസ് വിട്ടാല്‍ ഉണ്ടാവുന്ന നഷ്ടങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഗാന്ധി കുടുംബത്തിനുണ്ടെന്നും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.ഗാന്ധി കുടുംബം അദ്ദേഹത്തിന്റെ കഴിവുകളെ വിലമതിക്കുന്നുണ്ട്. തരൂർ കോൺഗ്രസ് വിട്ടാലുണ്ടാകുന്ന നഷ്ടങ്ങളെ കുറിച്ചും നേതൃത്വത്തിന് കൃത്യമായ ധാരണ ഉണ്ടെന്നും പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയപ്പോഴും ഗാന്ധി കുടുംബാംഗങ്ങൾ മത്സരിച്ചാൽ പിൻമാറുമെന്ന നിലപാടായിരുന്നു തരൂർ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. സമവായ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള ശ്രമങ്ങളും തരൂർ നടത്തിയിരുന്നു. ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാൽ തരൂർ ജി 23 യുടെ സ്ഥാനാർത്ഥിയാകുമോയെന്ന കാര്യത്തിൽ തരൂർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തരൂർ മത്സരിച്ചില്ലെങ്കിൽ മനീഷ് തിവാരി ജി 23 യുടെ സ്ഥാനാർത്ഥിയായേക്കും.

അതിനിടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ഗെഹ്ലോട്ടിനെ കൊണ്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് രാജിവെപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മത്സരിച്ചാൽ സച്ചിൻ പൈലറ്റിനെ വെട്ടി തൻറെ ഏറ്റവും അടുത്ത അനുയായി കൂടിയായ സ്പീക്കർ സി പി ജോഷിയെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഗെഹ്ലോട്ട് നടത്തിയിരുന്നു.

രണ്ട് പദവികളും തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്താൻ ഗെഹ്ലോട്ട് പരമാവധി ശ്രമിച്ചിരുന്നു.എന്നാൽ ഉദയ്പൂർ ചിന്തൻ ഷിവിറിലെ ഒരാൾക്ക് ഒരു പദവിയെന്ന നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് രാഹുൽ വ്യക്തമാക്കുകയായിരുന്നു. മാത്രമല്ല സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ശക്തമായി വാദിച്ചിരുന്നുവെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ഗെഹ്ലോട്ട് രാജസ്ഥാനിൽ മൂന്നാം തവണയും മുഖ്യമന്ത്രിയായതോടെ സച്ചിൻ പൈലറ്റ് ഒതുക്കപ്പെട്ടുവെന്ന വികാരം പാർട്ടിയിൽ ശക്തമായിരുന്നു. 2023 ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സച്ചിനെ ഇനിയും മാറ്റു നിർത്താൻ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. മാത്രമല്ല രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 21 ദിവസത്തിനുള്ളിൽ രാജസ്ഥാനിൽ എത്തും. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള തർക്കം തുടർന്നാൽ അത് അദ്ദേഹത്തിന്റെ യാത്രയെ ബാധിക്കുമെന്ന് സച്ചിൻ പൈലറ്റിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അതേസമയം സച്ചിന് തടയിടാനുള്ള തീവ്ര ശ്രമങ്ങൾ അശോക് ഗെഹ്ലോട്ട് നടത്തുന്നുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കുറഞ്ഞത് ദിവാലി വരെയോ ഡിസംബർ വരെയൊ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനുള്ള താത്പര്യത്തിലാണ് ഗെഹ്ലോട്ട്. എന്നാൽ ഇത് അംഗീകരിക്കപ്പെട്ടേക്കില്ല. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ യാത്ര രാജസ്ഥാനിൽ എത്തുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്നാണ് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കിയതെന്നും ഗെഹ്ലോട്ട് പക്ഷത്തുള്ള നേതാക്കൾ പറയുന്നു.

Top