അശോക് ഗലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകും! മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയുമില്ല. തരൂര്‍- ഗെലോട്ട് പോരില്‍ സോണിയ ഗാന്ധി വിധേയയനായ ഗലോട്ടിനൊപ്പം

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട് എത്തുമെന്നുറപ്പായി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്ന് അശോക് ഗലോട്ട് ഇന്ന് വ്യക്തമാക്കി.എന്നാല്‍ എഐസിസി അധ്യക്ഷസ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും ഇങ്ങനെ ഇരട്ട പദവി വേണമെന്ന ഗലോട്ടിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഗലോട്ടിനെതിരെ മത്സരിക്കുമെന്ന വ്യക്തമായ സൂചന ശശി തരൂര്‍ എംപിയും നല്‍കി.

അതേസമയം 25 കൊല്ലം ​ഗാന്ധി കുടുംബം മാത്രം അലങ്കരിച്ച പദവിയിവലേക്ക് പുറമേ നിന്നുള്ള ഒരാൾ വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അത് ചരിത്രപരമായ ഒരു മാറ്റം തന്നെയായിരിക്കും. കുറേ നാളുകളായി നേതൃത്വമാറ്റം വേണമെന്ന് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്..ഈ ആവശ്യം നിരന്തരം ജി 23 നേതാക്കൾ ഉന്നയിക്കുകയും ചെയ്തിരുന്നു.. ഒടുവിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം ഉണ്ടാവുകയായിരുന്നു.ഇതിന് പിന്നാലെ മത്സരിക്കാനുള്ള ആ​ഗ്രഹം പ്രകടമാക്കി ശശി തരൂർ രം​ഗത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സരിക്കാനു ള്ള അനുമതി സോണിയാ ​ഗാന്ധി കൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടും മത്ലരിക്കുമെന്ന വാർത്തകൾ വന്നത്. തരൂർ ജി 23 നേതാവും ​ഗെലോട്ട് ​ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും ആയിരുന്നു. ഇതോടെ ​ഗെലോട്ട് ​ഗന്ധി കുടുംബത്തിന്റെ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന തരത്തിലുള്ള പ്രാചാരണം വന്നു. തരൂരിനെതിര പല നേതാക്കളും രം​ഗത്തി എത്തി.

രാഹുൽ ​ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും പലരും പറഞ്ഞു. എന്നാൽ ​ഗെലോട്ട് വിജയിച്ചാലും അധികാരം ​ഗാന്ധി കുടുംബത്തിൽ തന്നെ നിൽക്കുമെന്ന വാർത്തകൾക്കിടയിലാണ് സോണിയ ​ഗാന്ധി ഇക്കാര്യത്തിൽ അഭിപ്രായം വ്യക്തമാക്കിയത്.. 2019ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് സോണിയ ​ഗാന്ധി ചുമതലയേറ്റത്. രാഹുൽ ​ഗാന്ധി്യെ അധ്യക്ഷസ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യാൻ മൂന്ന സംസ്ഥാനങ്ങളിലെ കോൺ​ഗ്രസ് യൂണിറ്റ് നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച, എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിക്ക് അയച്ച കത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ “സുതാര്യതയും നീതിയും” ആവശ്യപ്പെട്ട നേതാക്കളിൽ തരൂരും ഉൾപ്പെടുന്നു. വോട്ടർമാരുടെ പട്ടിക പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട നേതാക്കളിൽ അദ്ദേഹവും ഉണ്ടായിരുന്നു.

എംഎല്‍എമാരുടെ യോഗം വിളിച്ച് മത്സരിക്കാന്‍ പോകുന്നുവെന്ന സൂചന നല്‍കിയാണ് ഗലോട്ട് രാജസ്ഥാനില്‍ നിന്ന് ദില്ലിക്ക് പുറപ്പെട്ടത്. സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടി ഏല്‍പിക്കുന്ന ഏത് ദൗത്യവും ഏറ്റെടുക്കുമെന്ന് ഗലോട്ടറിയിച്ചു. എന്നാല്‍ ഗലോട്ടിനെ പിന്നോട്ടടിക്കുന്ന ഘടകം മുഖ്യമന്ത്രി പദം ഒഴിയണമെന്നതാണ്. താന്‍ മുഖ്യമന്ത്രി പദം ഒഴിയുന്നതിനോട് എംഎല്‍എമാര്‍ക്ക് താല്‍പര്യമില്ലെന്ന സന്ദേശം ഗലോട്ട് സോണിയയെ ധരിപ്പിച്ചു. മുഖ്യമന്ത്രി പദം ഒഴിഞ്ഞാല്‍ തന്നെ താന്‍ നിര്‍ദ്ദേശിക്കുന്നയാളെ പകരം മുഖ്യമന്ത്രിയായി നിയമിക്കണമെന്ന ആവശ്യവും മുന്നോട്ട് വച്ചു.

എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഗലോട്ടിന് പകരമുള്ള മുഖ്യമന്ത്രിയെ അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുക്കുമെന്ന സൂചനയും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കി. അധ്യക്ഷസ്ഥാനത്തേക്ക് ഗലോട്ടിന് സാധ്യതയേറുന്ന സാഹചര്യത്തില്‍ രാജസ്ഥാനിലെ പോരിന്‍റെ സൂചനയായി രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്ന് സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു. സച്ചിനെ മുഖ്യമന്ത്രി പദത്തിലേക്ക് അംഗീകരിക്കാനാവില്ലെന്നാണ് ഗലോട്ടിന്‍റെ നിലപാട്.

ഇതിനിടെ എഐസിസി ആസ്ഥാനത്തെത്തി ശശി തരൂര്‍ വോട്ടര്‍ പട്ടിക പരിശോധിച്ചു. മത്സരിക്കാന്‍ രാഹുല്‍ഗാന്ധിയില്ലെന്ന് ഏതാണ്ട് വ്യക്തമായതോടെയാണ് ഗലോട്ടിനെതിരെ മത്സരിക്കാനുള്ള തരൂരിന്‍റെ നീക്കം. ആര്‍ക്കും മത്സരിക്കാമെന്നും തനിക്കും അതിനുള്ള യോഗത്യയുണ്ടെന്ന മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗിന്‍റെ പ്രസ്താവനയും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. രണ്ടുവർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്ത മാസം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം മൂന്ന് ദിവസത്തിനുള്ളിൽ ആരംഭിക്കും.

Top