‘മരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്’: സുനന്ദയുടെ മരണത്തില്‍ തരൂരിനെ കുരുക്കി മൊഴി പുറത്ത്

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ എംപി ശശി തരൂരിനെതിരെ പ്രോസിക്യുഷന്‍. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് സുനന്ദ തരൂരിന് അയച്ച ഇ – മെയില്‍ സന്ദേശങ്ങള്‍ അവരുടെ മരണമൊഴിയായി കണക്കിലെടുക്കണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. തരൂരിനെതിരായ കുറ്റപത്രം പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.

മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സുനന്ദ അയച്ച ഈ മെയിലുകള്‍ തരൂര്‍ ഗൗനിച്ചില്ല. സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മറുപടി നല്‍കിയില്ല. ഫോണ്‍ കോളുകളും തരൂര്‍ അവഗണിച്ചു. ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. മരിക്കാന്‍ വേണ്ടിയാണ് ഞാന്‍ പ്രാര്‍ഥിക്കുന്നതെന്നു പോലും സുനന്ദ മെയിലില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂരിന് ബന്ധമുണ്ടോ എന്ന് സുനന്ദ സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വെച്ച് ഇരുവരും വഴക്കുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

തരൂര്‍ അവഗണിച്ചതാണ് സുനന്ദയെ നിരാശയിലേക്ക് തള്ളിവിട്ടത്. ഇവരുടെ മുറിയില്‍ നിന്നും ആല്‍പ്രാക്സിന്റെ 27 ഗുളികകള്‍ കണ്ടെത്തി. വിഷാദം അധിമാകുമ്പോള്‍ സുനന്ദ ഈ ഗുളികകള്‍ കഴിക്കുന്നത് പതിവായിരുന്നുവെന്നും 3000 പേജുള്ള കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.

Top