ജിതിന്‍ പ്രസാദക്ക് പുറമെ സച്ചിന്‍ പൈലറ്റും തരൂരും ബിജെപിയിലേക്ക് ? രാഹുല്‍ ഗാന്ധിക്ക് പുറമെ സമ്പൂർണ്ണ പരാജയമായി പ്രിയങ്കയും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന വലിയ തിരിച്ചടി.

ന്യുഡൽഹി:ജിതിന്‍ പ്രസാദക്ക് പുറമെ സച്ചിന്‍ പൈലറ്റും തരൂരും ബിജെപിയിലേക്ക് പോകുമെന്ന് പ്രചാരണം .രാജ്യം ഒട്ടാകെ തകർന്നിരിക്കുന്നു കോൺഗ്രസിന് ഇനി രക്ഷയില്ല എന്ന തിരിച്ചറിവിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരും എന്നാണു സൂചന .ടീം രാഹുല്‍ എന്ന് അറിയപ്പെട്ടവർ ആയിരുന്നു ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും ജിതിന്‍ പ്രസാദയും മിലിന്ദ് ദേവ്‌റയും. അതില്‍ ഇനി അവശേഷിക്കുന്നത് സച്ചിന്‍ പൈലറ്റും മിലിന്ദ ദേവ്‌റയും മാത്രമാണ് . മറ്റ് രണ്ട് പേരും ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണ് സച്ചിന്‍ പൈലറ്റിന്റേയും മിലിന്ദ് ദേവ്‌റയുടേയും തുടര്‍ നടപടികളില്‍ എന്താകുമെന്ന് കോണ്‍ഗ്രസിന് തന്നെ പിടിത്തമില്ല.

അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. അതിന് മുമ്പായാണ് കോണ്‍ഗ്രസിന് വലിയ പ്രഹരമേല്‍പിച്ചുകൊണ്ട് ശക്തനായ നേതാവ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേരുന്നത്. ജ്യോതിരാദിത്യ സിന്ധ്യക്ക് ശേഷം കോണ്‍ഗ്രസിന്റെ വലിയ നഷ്ടം തന്നെയാണ് പ്രസാദ.അതിലും വലിയ ഭയമാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. പ്രസാദയ്ക്ക് പിറകെ വലിയൊരു നഷ്ടം കൂടി താങ്ങാന്‍ ആകില്ല, പാര്‍ട്ടിയ്ക്ക്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് എന്ത് തീരുമാനമെടുക്കും എന്നത് ഏറെ നിര്‍ണായകവും ആണ്. അത്ര സുഖകരമല്ല, ഇപ്പോഴും പൈലറ്റും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പം തന്നെ ട്രെന്‍ഡിങ് ആയി വന്ന പേരാണ് സച്ചിന്‍ പൈലറ്റിന്റേത്. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ ചില സമയക്രമങ്ങളുണ്ട്. പൈലറ്റ് കാത്തിരിക്കണം എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനതെ വ്യക്തമാക്കിയത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയായി പൈലറ്റിനെ നിയമിച്ചത് കോണ്‍ഗ്രസ് ആണെന്ന് അവര്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.

കോണ്‍ഗ്രസിനെ നയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു എന്ന് അദ്ദേഹം സ്വയം വിലയിരുത്തിയതാണ്. കൂടെ നിന്നവര്‍ പോലും ശത്രുപാളയത്തിലേക്ക് സ്വമനസ്സാലേ കടന്നുചെല്ലുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ വഷളാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയ്ക്ക് കൈകഴുകാന്‍ ആകുമോ എന്ന ചോദ്യം തീര്‍ച്ചയായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തേണ്ടതാണ്.

കോണ്‍ഗ്രസിലെ നേതൃത്വപ്രശ്‌നത്തില്‍ സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയ ദേശീയ നേതാക്കളുടെ പട്ടികയില്‍ ഉള്ള ആളായിരുന്നു ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന ജിതിന്‍ പ്രസാദ എന്ന് കൂടി ഓര്‍ക്കണം. രാജ്യത്തെ ഏക ദേശീയ പാര്‍ട്ടി ബിജെപി മാത്രമാണെന്ന് പറഞ്ഞായിരുന്നു പ്രസാദ കോണ്‍ഗ്രസിനെ വെടിഞ്ഞത്.

രാജസ്ഥാനില്‍ അശോക് ഗെലോട്ടുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ പാര്‍ട്ടി വിടുന്നതിന്റെ വക്കില്‍ വരെ എത്തിയിരുന്നു സച്ചിന്‍ പൈലറ്റ്. നെഹ്‌റു കുടുംബത്തിന്റെ സമയോചിതമായ ഇടപെടലും നല്‍കപ്പെട്ട ഉറപ്പുകളും ആയിരുന്നു അന്ന് പൈലറ്റിനെ പിടിച്ചുനിര്‍ത്തിയത്. മാസങ്ങള്‍ പത്തെണ്ണം കടന്നുപോയിട്ടും നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സച്ചിന്‍ പൈലറ്റ് തന്നെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഒരു മുന്നറിയിപ്പായിട്ടാണ് അതിനെ വിലയിരുത്തുന്നത്.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജിതിന്‍ പ്രസാദ. ഒരു കോണ്‍ഗ്രസ് നേതാവ് എന്നതിനപ്പുറത്തേക്ക് ബ്രാഹ്മണ സമൂഹത്തിന്റെ പ്രതിനിധി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ആളാണ് പ്രസാദ. ഉത്തര്‍ പ്രദേശില്‍ മുഴുവന്‍ സ്വാധീനം അവകാശപ്പെടാനില്ല പ്രസാദയ്ക്ക്, പക്ഷേ, സെന്‍ട്രല്‍ യുപിയിലെ ബ്രാഹ്മണ സമൂഹത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന വലിയ തിരിച്ചടിയുടെ ഒരു ടെസ്റ്റ് ഡോസ് ആണ് ജിതിന്‍ പ്രസാദയുടെ ബിജെപി പ്രവേശനം എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ബ്രാഹ്മണ നേതാക്കളെ ഒതുക്കി എന്നതായിരുന്നു ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെയുള്ള പ്രധാന ആക്ഷേപം. 2014 മുതല്‍ ഉത്തര്‍ പ്രദേശില്‍ ബ്രാഹ്മണ സമൂഹത്തിന്റെ സമ്പൂര്‍ണ പിന്തുണ ബിജെപിയ്ക്കാണ്. മറ്റൊരര്‍ത്ഥത്തില്‍ നരേന്ദ്ര മോദിയ്ക്കാണ്. 2017 ല്‍ ബ്രാഹ്മണ വോട്ടുകള്‍ ഏറെക്കുറേ പൂര്‍ണമായും ബിജെപിയുടെ പെട്ടിയില്‍ വീണത് യോഗി ആദിത്യനാഥിനെ കണ്ടിട്ടായിരുന്നില്ല. തിരഞ്ഞെടുപ്പുകാലത്ത് യോഗി ചിത്രത്തിലേ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയായിരുന്നു യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയെ പല പ്രമുഖ ബ്രാഹ്മണ നേതാക്കളേയും മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തി. ഇതില്‍ ബ്രാഹ്മണ സമൂഹത്തിന് വലിയ എതിര്‍പ്പുണ്ടായിരുന്നു. ജിതിന്‍ പ്രസാദിന്റെ വരവോടെ, ആ പ്രശ്‌നവും ബിജെപി പരിഹരിച്ചിരിക്കുകയാണ്.

മിഷന്‍ യുപി’യുമായിട്ടായിരുന്നു പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. പക്ഷേ, ഇന്നുവരെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലുള്ള ഒരു നേട്ടവും ഉത്തര്‍ പ്രദേശില്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ആചാര്യ പ്രമോദിനെ പോലെ ഒരു ബ്രാഹ്മണ നേതാവിനെ പിസിസി അധ്യക്ഷനാക്കി വോട്ടുബാങ്ക് പിടിക്കാന്‍ ആലോചിക്കുമ്പോഴാണ് കോണ്‍ഗ്രസിന് ഈ തിരിച്ചടി കിട്ടിയിരുക്കുന്നത്. ഏറ്റവും നിര്‍ണായകമായ ഉത്തര്‍ പ്രദേശില്‍ ഇത്തരം ഒരു നേതാവിനെ കൂടെനിര്‍ത്താന്‍ ആകാതെ പോയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രിയങ്ക ഗാന്ധിയും ഒഴിഞ്ഞുമാറാന്‍ ആവില്ല.

Top