രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ കോൺഗ്രസ് വിട്ടു;ബിജെപിയിൽ ചേർന്നു. ജി–23 ഗ്രൂപ്പ് പുതിയ പാർട്ടിയുണ്ടാക്കും .കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ കോൺഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നു. അസരം നൽകിയതിൽ നന്ദിയെന്ന് അദ്ദേഹം പാർട്ടി പ്രവേശനത്തിന് ശേഷം പ്രതികരിച്ചു. കോൺഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട ജി–23 ഗ്രൂപ്പിലുണ്ടായിരുന്നു. കോൺഗ്രസിൽ ബംഗാളിന്റെ ചുമതല വഹിച്ചിരുന്നു.ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബിജെപിക്കാണെന്നും ജിതേന്ദ്ര പ്രസാദ പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യയ്ക്കു ശേഷം കോൺഗ്രസ് വിടുന്ന രാഹുലിന്റെ വിശ്വസ്തനാണ് നാൽപത്തിയേഴുകാരനായ ജിതിൻ പ്രസാദ. 2019ൽ അദ്ദേഹം കോൺഗ്രസ് വിടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് നിഷേധിച്ചിരുന്നു. പാർട്ടിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം സോണിയ ഗാന്ധിയെ സമീപിച്ച 23 നേതാക്കളിൽ ജിതിൻ പ്രസാദയും ഉൾപ്പെട്ടിരുന്നു.

ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനം കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ധൗറയിൽ നിന്നാണ് ഇദ്ദേഹം ലോക്‌സഭയിലെത്തിയത്. കോൺഗ്രസിൽ മതിയായ പരിഗണന ലഭിക്കാത്തതിൽ ജിതിൻ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനിടെ ബംഗാൾ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുമതല ഇദ്ദേഹത്തിന് ഹൈക്കമാന്റ് നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ഇടത് കോൺഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം രാഹുലിന്റെ വിശ്വസ്തനായ ജ്യോതിരാദിത്യസിന്ധ്യയും കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു.അതേസമയം ജി 23 ഗ്രുപ്പ് കോൺഗ്രസ് പിളർത്തി എൻസിപി പോലെ കോൺഗ്രസ് വികാഹാരം ഉള്ള പാർട്ടി രൂപീകരിക്കുമെന്നും ,മമതയും പവാറും അടങ്ങിയ രാഷ്ട്രീയ പാർട്ടികളുമായി ഒന്നിച്ച് മുന്നണി ഉണ്ടാക്കുമെന്നും സൂചയുണ്ട് .

Top